???????????? ????????? ????????? ???????

അരങ്ങി​െൻറ സർഗാത്​മകതയുമായി ‘മൂക നർത്തകൻ’ ഒരുങ്ങ​ുന്നു

ദോഹ: ദോഹയിലെ മലയാളി കൂട്ടായ്മയായ റിമമ്പറൻസ് തിയറ്റർ ഒരുക്കുന്ന രംഗാവിഷ്ക്കാരം ‘മൂകനർത്തകൻ’ അവതരണത്തിനായി ഒരുങ്ങുന്നു. 
പൂർണ്ണത ആവിഷ്ക്കരിക്കാൻ ആഗ്രഹിക്കുന്ന കലാകാരെൻറ പ്രണയത്തിനിടയിൽ ഭീമൻ എന്ന അഭിനേതാവിന് സ്വന്തം നാവും പ്രണയിനിയും നഷ്ടെപ്പടുന്നതും സ്വന്തം അസ്ത്യത്വം തേടി അയ്യാൾ അലയുന്നതുമാണ് ഇൗ ഗൗരവമാർന്ന രംഗാവിഷ്ക്കാരത്തിെൻറ പ്രമേയം. 
മനോരോഗാശുപത്രിയുടെയും കഥകളിയുടെയും പശ്ചാത്തലത്തിൽ ചിട്ടപ്പെടുത്തിയ ഇൗ വിത്യസ്ത അരങ്ങ് ഭാഷ്യത്തിെൻറ രചന ആസിഫ് കരീം ഭായിയാണ് നിർവഹിച്ചിരിക്കുന്നത്. പ്രൊഫ ഗ്രാം പ്രകാശ് മലയാളത്തിലേക്ക് മൊഴിമാറ്റവും ശശിധരൻ നടുവിൽ സംവിധാനവും കൃഷ്ണനുണ്ണി സംവിധാന സഹായവും നിർവ്വഹിച്ചിരിക്കുന്നത്. 
കലാമുഹൂർത്തങ്ങളുടെ നിരവധി കടന്നുവരവുകളിലൂടെ കഥാപാത്രങ്ങളും കഥാഗതിയും മാറി മറിയുന്ന ഇൗ കലോപഹാരം ഇൗമാസം 28 നാണ് വൈകുന്നേരം ദോഹ െഎ.സി.സി അശോക ഹാളിൽ അവതരിപ്പിക്കെപ്പടുക. കൃഷ്ണനുണ്ണി, ബഷീർ കേച്ചേരി, ആരതി പ്രജീത്, നിജി പത്മ ഘോഷ്, പ്രകാശ്,ചിത്ര, അനു, ദേവാനന്ദ്, ശ്രീജിത്, ആനന്ദ്, ആദിത്, രാജേഷ് തുടങ്ങിതയവർ അഭിനയിക്കുന്നു. 
സംഗീതം ബിേജായി പി.ആർ. മറ്റ് അണിയറ പ്രവർത്തകർ സജു കെ.പി.എ.സി, പ്രജീത്, അനൂപ്, ഷാജി. കഴിഞ്ഞ ഒന്നര മാസത്തോളമായി ജോലി കഴിഞ്ഞുള്ള ഒഴിവ് വേളകളിൽ ഇവർ റിഹേഴ്സൽ നടത്തി വരികയാണ്. റിമമ്പറൻസ് ഗ്രൂപ്പിെൻറ മറ്റ് അംഗങ്ങളും രംഗാവിഷ്ക്കാരത്തിനായി മുന്നിലുണ്ട്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.