ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള അവസ്ഥ പെരുപ്പിച്ചുകാട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി വി.കെ.സിങ് പറഞ്ഞു. ദോഹ റാഡിസണ്‍ ബ്ളൂ ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍്റര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്‍്റ് പ്രഫഷണല്‍ നെറ്റ് വര്‍ക്ക് എന്നിവര്‍ സംയുക്തമായി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലം എന്നത് സോഷ്യല്‍ മീഡിയ യുഗമാണെന്നും അതുകൊണ്ടുതന്നെ യാഥാര്‍ഥ്യങ്ങള്‍ അറിയാതെ വിവരങ്ങള്‍ പെട്ടെന്ന് പ്രചരിക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പലപ്പോഴും സത്യാവസ്ഥ അറിയാതെ ചില വ്യക്തികള്‍ ചെയ്യുന്ന കുറ്റത്തിനാണ് രാജ്യവും എംബസിയും പഴികേള്‍ക്കേണ്ടിവരുന്നത്. സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ പ്രശ്നത്തില്‍ അവിടത്തെ സര്‍ക്കാര്‍ വളരെ സഹായകമായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിച്ചു. ലോകത്തെവിടെയുമുള്ള പൗരന്‍മാരെ സംരക്ഷിക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്‍്റെ കടമയാണ്. അതുപോലെതന്നെ വിദേശരാജ്യങ്ങളിലുള്ള പൗരന്‍മാരില്‍ നിന്നും സര്‍ക്കാരും തിരികെ പ്രതീക്ഷിക്കുന്നുണ്ട്. വെറുതെ പ്രചാരണങ്ങള്‍ നടത്തുന്നതിനുപകരം ഓരോ രാജ്യത്തെയും കുറിച്ചുള്ള, രാജ്യങ്ങളില്‍ നിന്നുള്ള ശരിയായ വിവരങ്ങള്‍ കൈമാറാനാണ് ശ്രമിക്കേണ്ടത്. ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പണം നല്‍കി സഹായിക്കുകയെന്നത് പ്രായോഗികനയമല്ല, അത് സാധ്യവുമല്ല. ഇത്തരക്കാരെ പുനരധിവസിപ്പിക്കാനായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. തിരികെയത്തെുന്ന പ്രവാസികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, മുദ്രയോജന തുടങ്ങിയ പദ്ധതികള്‍ പുനരധിവാസത്തിന് സഹായകമാകും. വിദേശരാജ്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പോലുള്ള പദ്ധതികളും അതാത് രാജ്യങ്ങളില്‍ നിലവിലുണ്ട്. മടങ്ങിയത്തെുന്നവര്‍ തങ്ങളുടെ തൊഴില്‍നൈപുണ്യം ഇത്തരം പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിച്ച് രാജ്യത്തിനായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദഹേം പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അധ്യക്ഷത വഹിച്ചു. ഐസിസി ആക്ടിങ് പ്രസിഡണ്ട് ദിവാകര്‍ പൂജാരി, ഐബിപിഎന്‍ പ്രസിഡണ്ട് കെ.എം.വര്‍ഗീസ്, ഐസിബിഎഫ് ആക്ടിങ് പ്രസിഡണ്ട് സന്തോഷ് നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. എംബസിയുടെ ഉപഹാരം അംബാസഡര്‍ കേന്ദ്രമന്ത്രിക്ക് കൈമാറി. ദോഹബാങ്ക് സി.ഇ.ഒ ഡോ.സീതാരാമന്‍ പങ്കെടുത്തു. ഇന്നലെ രാവിലെയത്തെിയ ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി വി.കെ.സിങ് ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷിസഹകരണം വിലയിരുത്തിയ ഇരുവരും ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കടെുത്തു. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണചടങ്ങിലും അദ്ദേഹം പങ്കെടുത്തു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ കുവൈത്തിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.