ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ ഡോ.സുഭാഷ് ബി നായര്‍ കേന്ദ്ര മാനവിക വികസനമന്ത്രാലയത്തിന്‍െറ 2016 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായി. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹി വിജ്ഞാന ഭവനില്‍ നടക്കുന്ന പ്രൗഡ ഗംഭീരചടങ്ങില്‍ രാഷ്ട്രപതി അദ്ദേഹത്തിനു പുരസ്കാരം സമ്മാനിക്കും.
എംഎഡും ലൈഫ് സയന്‍സില്‍ എം.എസ്.സിയും വിദ്യഭ്യാസ സാങ്കേതികവിദ്യയില്‍ ഡോക്ടറേറ്റും യു.ജി.സിയുടെ നെറ്റും കരസ്ഥമാക്കിയ വിദ്യാഭ്യാസ വിചക്ഷണനാണ് ഡോ.സുഭാഷ്. ഇന്ത്യക്കകത്തും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും കഴിഞ്ഞ 29 വര്‍ഷമായി അദ്ദേഹം സേവനം ചെയ്തു വരികയാണ്. വിദ്യാര്‍ഥികളുടെ ഉന്നത വിജയത്തിനും നേട്ടങ്ങള്‍ക്കുമായി സുപ്രധാന ചുവടുവെപ്പുകള്‍ ആസൂത്രണം ചെയ്യന്ന ശാന്തിനികേതന്‍ കുടുംബത്തിന് ഡോ.സുഭാഷ് ബി നായര്‍ക്ക് ലഭിച്ച പുരസ്ക്കാരം അഭിമാനം നല്‍കുന്നതാണന്ന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിന്‍െറ സ്ഥാപക ഡയറക്ടറും പ്രസിഡന്‍റുമായ കെ.സി അബ്ദുലത്തീഫ് പറഞ്ഞു.
ഡോ.സുഭാഷ് ബി നായര്‍ രൂപകല്‍പ്പന ചെയ്ത ഇ- ലേണിംഗ് പോര്‍ട്ടല്‍ വേഗത്തില്‍ പ്രചാരം നേടിയിട്ടുള്ളതാണ്. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലെ ചിട്ടയായ അദ്ധ്യാപനത്തിന്‍െറ ഫലമായി, കഴിഞ്ഞ അധ്യയനവര്‍ഷം ശാന്തിനികേതനിലെ പ്ളസ്ടു വിദ്യാര്‍ഥികള്‍ ഖത്തറില്‍ എറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ കരസ്ഥമാക്കിയിരുന്നു.ഡോ.സുബാഷ് ബി നായരുടെ ഭാര്യ ജയശ്രീ സുഭാഷ് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ ജീവശാസ്ത്രം അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.