അല്‍ ഷീഹാനിയ-ലിഅത്തൂരിയ റോഡ് ഗതാഗത യോഗ്യമായി

ദോഹ: എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായ അല്‍ ഷീഹാനിയ-ലിഅത്തൂരിയ റോഡ് ഗതാഗത യോഗ്യമായി. ദു$ഖാന്‍ ഹൈവയില്‍നിന്ന് തുടങ്ങി അല്‍ ഷീഹാനിയ ക്യാമല്‍ റേസ് ട്രാക്ക് വഴി പ്രാദേശിക പട്ടണമായ ലിഅത്തൂരിയ വരെ നീളുന്ന13 കിലോമീറ്ററാണ് പാതയുടെ നീളം. ഇരുവശത്തേക്കും രണ്ടുനിര പാതകളായാണ് റോഡ് വീതികൂട്ടിയിരിക്കുന്നത്.  ഇത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ചരക്കു നീക്കത്തിനുമുള്ള നിലവിലെ സൗകര്യത്തിന്‍െറ ഇരട്ടിയാണ്. കൂടാതെ നഗരത്തെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിലും ഈ പാത മുഖ്യ പങ്കുവഹിക്കുന്നു. 
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പാതയിലുടനീളം അശ്ഗാല്‍ സ്ഥാപിച്ചിട്ടുള്ളത്. റോഡിലേക്കുള്ള മൃഗങ്ങളുടെ കടന്നുവരവ് ഒഴിവാക്കാനായി വേലി സ്ഥാപിക്കുകയും, രാത്രിയിലും മറ്റും ഡ്രൈവര്‍മാരുടെ ശ്രദ്ധ പെട്ടെന്ന് പതിയാനായി കട്ടികൂടിയ തിളക്കമുള്ള വരകളും മറ്റു അടയാളങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ മുന്നൂറോളം തെരുവുവിളക്കുകളും ഇവിടങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതുവഴി നീളുന്ന വൈദ്യുതി, വെള്ളം, വാര്‍ത്താ വിനിമയ ക്യാമ്പുകള്‍ എന്നിവയുടെ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അല്‍ ഷീഹാനിയ ലിഅത്തൂരിയ റൂട്ടിലെ കാല്‍നടക്കാര്‍ക്കും വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ അശ്ഗാല്‍ പദ്ധതിയിട്ടിട്ടുണ്ട്. അല്‍ ദോസരി കാഴ്ചബംഗ്ളാവിന് സമീപത്തായി കാല്‍നട യാത്രക്കാര്‍ക്ക് മേല്‍പ്പാതയും ഒട്ടകങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി അടിപ്പാതകളുടെയും നിര്‍മാണമാരംഭിച്ചുകഴിഞ്ഞു. ഇതിന്‍െറ ജോലികള്‍ 75 ശതമാനം പൂര്‍ത്തിയായി. 38 മീറ്റര്‍ നീളുമുള്ള ഒട്ടകങ്ങള്‍ക്കുള്ള അടിപ്പാതയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 
മൂന്നുമാസംകൊണ്ട് ഇതും പൂര്‍ത്തിയാകും. അല്‍ ഷീഹാനിയ-ലിഅത്തൂരിയ റോഡിന് സമാന്തരമായി നിര്‍മിച്ച പാത ഇനി സൈക്കിള്‍ സവാരിക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമായി മാറ്റും. അല്‍ ഷീഹാനിയ ലിഅത്തൂരിയ ലിജ്മിലിയ എക്സ്പ്രസ്വേ പദ്ധതിയുടെ ഭാഗമായാണ് 2014 നിര്‍മാണമാരംഭിച്ച അല്‍ ഷീഹാനിയ-ലിഅത്തൂരിയ റോഡ്. 490 തൊഴിലാളികളാണ് ഇതിനു വേണ്ടി പ്രയത്നിച്ചിട്ടുള്ളത്. ഖത്തരി കമ്പനിയായ ഖത്തര്‍ ബില്‍ഡിങ് കമ്പനി (ക്യു.ബി.സി)യാണ് അശ്ഗാലിന്‍െറ ഇതടക്കമുള്ള എക്സ്പ്രവേ പദ്ധതികള്‍ ഏറ്റെടുത്തുന്ന നടത്തുന്നത്. പ്രാദേശികമായി 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  റോഡ് നിര്‍മാണമാണ് അല്‍ ഷീഹാനിയ ലിഅത്തൂരിയ ലിജ്മിലിയ എക്സ്പ്രസ്വേ പദ്ധതി. 2017 ആദ്യത്തോടെ പദ്ധതി പൂര്‍ത്തീര്‍കരിക്കാനാവുമെന്നാണ് അശ്ഗാല്‍ പ്രതീക്ഷിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.