ദോഹ: കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ച ഓഹരി വിപണിയില്‍ ഖത്തരി ഓഹരികള്‍ക്ക് നേട്ടം. അന്താരാഷ്ട്ര ഓഹരി വിപണിയിലെ തരംഗങ്ങള്‍ മേഖലയിലെ വിവിധ രാജ്യങ്ങളുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ക്ക് ആഘാതമായപ്പോള്‍ ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (ക്യു.എസ്.ഇ) കരുത്തുകാട്ടി. ഓഹരി സൂചിക 58.15 പോയന്‍റ് (56 ശതമാനം) നേടിയാണ് ക്യു.എസ്.ഇ നില ഭദ്രമാക്കിയത്. ഇതാകട്ടെ പ്രധാനമായും ഖത്തര്‍ നാഷനല്‍ ബാങ്കിന്‍െറ (ക്യു.എന്‍.ബി) ഓഹരികള്‍ക്കുണ്ടായ 1.5 ശതമാനം നേട്ടത്തിന്‍െറ പിന്‍ബലത്തിലാണ്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട ബാങ്കിന്‍െറ മൂന്നാം പാദ റിപ്പോര്‍ട്ടില്‍ ബാങ്ക് പത്ത് ശതമാനം ഉയര്‍ച്ച കൈവരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ നേട്ടത്തിനു പിന്നാലയാണ് ബാങ്കിന്‍െറ ഓഹരികള്‍ക്ക് വില കൂടിയത്.
തിങ്കളാഴ്ച ക്യു.എസ്.ഇയുടെ ഓഹരി വ്യാപാരം 10,425.89 പോയന്‍റിലത്തെി അവസാനിക്കുകയായിരുന്നു. ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത 44 കമ്പനികളില്‍ 41 കമ്പനികളുടെ ഓഹരികളുടെ വ്യാപാരമാണ് നടന്നത്. ഇവയിലെ 28 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, 12 എണ്ണം താഴേക്കുപോയി. ഒരു ഓഹരി മാറ്റമില്ലാതെ തുടരുകയും ചെയ്തു. ഇതേയവസരം, മൂന്നാം പാദ ഓഹരി വ്യാപാര റിപ്പോര്‍ട്ടില്‍ സൗദി അറേബ്യന്‍ ഓഹരിവിപണി താഴേക്ക് പോയതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മേഖലയിലെ മറ്റു ഓഹരിവിപണികള്‍ക്കും തളര്‍ച്ച നേരിട്ടതായാണ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദി ഓഹരികളില്‍ ഏറ്റവും ശ്രദ്ധേയമായ വ്യാപാരം നടക്കുന്ന അലിംമ്ന ബാങ്ക് ഓഹരികള്‍ക്ക് 2.9 ശതമാനം നഷ്ടം വന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സൗദി ഓഹരി സൂചിക 1.2 ശതമാനം താഴേക്കുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.