ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായി ഖിഫ് സംഘടിപ്പിക്കുന്ന പത്താമത് ഇന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍്റിനു ഇന്ന്് ദോഹ സ്റ്റേഡിയത്തില്‍ തുടക്കമാവും. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാരംഭിക്കുന്ന പ്രഥമ മല്‍സരത്തില്‍ സ്കിയ തിരുവനന്തപരവും കെ.പി.എ.ക്യു കോഴിക്കോടും മാറ്റുരക്കും. കെ.എം.സി.സി. കോഴിക്കോട് - യാസ് തൃശൂര്‍ ടീമുകള്‍ തമ്മിലാണ് രണ്ടാമത്തെ മല്‍സരം.
ഒക്ടോബര്‍ 21-ന് നടക്കുന്ന ഒൗപചാരിക ഉല്‍ഘാടന പരിപാടിയില്‍ ഇന്തൃന്‍ എമ്പസി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍്റര്‍ പ്രതിനിധികള്‍ പങ്കെടുക്കും. മാര്‍ച്ച്പാസ്റ്റും സാംസ്കാരിക പരിപാടികളും ഉല്‍ഘാടന ദിവസം അരങ്ങേറും. ശക്തരായ 12 ടീമുകളാണ് ടൂര്‍ണമെന്‍്റില്‍ അണിനിരക്കുന്നത്.
ക്വാളിഫയിംഗ് റൗണ്ട് മുതല്‍ സെമിഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ദോഹ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഡിസംബര്‍ 9-ന് അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപോരാട്ടത്തോടെയാണ് ടൂര്‍ണമെന്‍്റിനു തിരശ്ശീല വീഴുക.
ഫൈനല്‍ മല്‍സരത്തില്‍ ജേതാക്കള്‍ക്കു രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫികള്‍ക്കു പുറമെ യഥാക്രമം 20000 റിയാലും 12000 റിയാലും മൂന്നും നാലും സ്ഥാനക്കാര്‍ക്കു 2500 റിയാല്‍ വീതവും സമ്മാനത്തുക നല്‍കും. ഫൈനല്‍ ദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനു അനുഭൂതിയും ആനന്ദവും പകരുന്ന ആഘോഷദിനമാക്കാനാണ് ഖിഫ് തീരുമാനിച്ചിട്ടുള്ളത്.
അതിനായി ഇന്ത്യന്‍ പ്രവാസി പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. വെസ്റേറണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ചാണ് ടൂര്‍ണമെന്‍്റിന്‍്റെ ടൈറ്റില്‍ സ്പോണ്‍സര്‍. അല്‍ അനീസ് ട്രേഡിംഗ്, ഇമാല്‍ക്കോ ട്രേഡിംഗ്, ടോട്ടല്‍ ലൂബ്രിക്കന്‍സ്, ക്വാളിറ്റി ഇന്‍റര്‍നാഷണല്‍, ജൈദ ഓട്ടോപാര്‍ട്സ്, ബ്രാഡ്മ, പാര്‍ട്സ്ലാന്‍്റ്, അലി ഇന്‍്റര്‍നാഷണല്‍, ബോഷ് എന്നിവര്‍ ഇതിനകം ഗോള്‍ഡന്‍ സ്പോണ്‍സര്‍മാരായിട്ടുണ്ട്.
ഖിഫ് പ്രസിഡന്‍റ് ശംസുദ്ദീന്‍ ഒളകര, ജനറല്‍ സെക്രട്ടറി പി.കെ. ഹൈദരലി, വൈസ് പ്രസിഡന്‍്റുമാരായ കെ. മുഹമ്മദ് ഈസ, എ. സുഹൈല്‍, ട്രഷറര്‍ താഹിര്‍, പി.ആര്‍. സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ തുടങ്ങിയവരും ടൈറ്റില്‍ സ്പോണ്‍സറെ പ്രതിനിധീകരിച്ച് സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദും ഒപ്പം ഗോള്‍ഡന്‍ സ്പോണ്‍സര്‍മാരും കൃു.എഫ്.എയെ പ്രതിനിധീകരിച്ച് അലി ഹോമൗദ് അല്‍ നയ്മി, ജമാലെ ദര്‍ജാനി,അലി സലാറ്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.