ദോഹ: ഇതുവരെയുള്ള മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം റഷ്യന്‍ലോകകപ്പ് ഏഷ്യന്‍യോഗ്യതാ മൂന്നാം റൗണ്ടില്‍ ഖത്തറിന് ആദ്യജയം. ജയം തന്നെ വേണമെന്നുറപ്പിച്ച് കളിക്കളത്തില്‍ ഇറങ്ങിയ ഖത്തറിന്‍െറ മിടുക്കന്‍മാര്‍ സിറിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.
ദോഹയിലെ ജാസിംബിന്‍ ഹമദ് സ്റ്റഡേിയത്തില്‍ ഇന്നലെ രാത്രി ഏഴിന് നടന്ന മല്‍സരം കാണാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. ജയിച്ച ഖത്തറിന്‍െറ താരങ്ങളെ അഭിനന്ദിക്കാനും ഗ്യാലറികളില്‍ നിന്നും ആവേശഭരിതരായവര്‍ ഒഴുകിയത്തെുകയും ചെയ്തു.
ഈ ജയം റഷ്യന്‍ലോകകപ്പ് ഏഷ്യന്‍യോഗ്യതാ സാദ്ധ്യതയുയര്‍ത്തുന്നുണ്ട്. മൂന്നാം റൗണ്ടില്‍ നിന്നും നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലത്തെണം. എന്നാല്‍ മൂന്നാം സ്ഥാനത്തത്തെിയാല്‍ പ്ളേ ഓഫ് കളിച്ച് യോഗ്യതാ പടികയില്‍ ഇടംപിടികാം. ഈ വിജയത്തോടെ മൂന്നു പോയിന്‍്റുമായി ഖത്തര്‍ പോയിന്‍്റ്പട്ടികയിലും ഇടംനേടി. ആറു രാജ്യങ്ങളുള്ള ഗ്രൂപ്പ് എ യില്‍ നാലു മത്സരങ്ങള്‍ വീതം ടീമുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചൈനയെ മറികടന്ന് അഞ്ചാമതത്തൊനും ഖത്തറിനായി. എന്നാല്‍ സിറിയയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് തോല്‍വി അപ്രതിക്ഷ്യതമായിരുന്നു. ചൈനയെ തോല്‍പ്പിച്ച ആത്മവിശ്വാസം അവരില്‍ പ്രകടമായിരുന്നു. ഇന്നലത്തെ മല്‍സരത്തില്‍ ഖത്തറിന്‍െറ മൂന്നു താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടിരുന്നു. എന്നാല്‍ കൃത്യമായ ലക്ഷ്യനീക്കങ്ങളും ചടുലതയുമായിരുന്നു ഖത്തറിന്‍െറ പ്രത്യേകത.
പതിവ് പരാജയങ്ങളില്‍ നിന്നും പഠിച്ച പാഠവുമായാണ് അവര്‍ ഗോള്‍ പോസ്റ്റിലേക്ക് നീങ്ങിയത്. ക്യാപ്റ്റന്‍ ഹെയ്ദോസ് ആണ് കളിയില്‍ ശ്രദ്ധിക്കപ്പെട്ടത്. സെബാസ്റ്റിയന്‍ സോറിയക്ക് രണ്ടു മികച്ച അവസരങ്ങള്‍ നഷ്ടമായതും ഖത്തറിന്‍െറ ക്യാമ്പില്‍ സങ്കടമുണ്ടാക്കിയിരുന്നു.
ഖത്തറിന്‍െറ പുതിയകോച്ച് ജോര്‍ജ് ഫൊസാറ്റിക്കും ഇന്നലെത്തെ നേട്ടത്തില്‍ ടീം അംഗങ്ങളെ ഏറെ അഭിനന്ദിച്ചു. അദ്ദേഹത്തിന്‍െറ ആഹ്ളാദം ഉയര്‍ത്തുന്നതാണ് ഈ വിജയവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.