ദോഹ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ മഴക്ക് തുടക്കം കുറിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പ്രകടിപ്പിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയുടെ അളവിൽ ക്രമാതീതമായി വർധനവുണ്ടാകുമെന്നും ഇതിെൻറ ഭാഗമായി തന്നെ വരും ദിനങ്ങളിൽ കാലാവസ്ഥ സന്തുലിതമായിരിക്കുകയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിനങ്ങളിൽ കാറ്റിന് ശക്തി കൂടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സമയങ്ങളിൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നവർ ശ്രദ്ധിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഒക്ടോബർ 16 മുതൽ രാജ്യത്ത് വർഷക്കാലം ആരംഭിക്കുമെന്നും രണ്ട് മാസക്കാലം നീണ്ടു നിൽക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും ചൂടിന് കുറവ് അനുഭവപ്പെടുകയും കനത്ത മൂടൽ മഞ്ഞ് രൂപപ്പെടുകയും ചെയ്തതല്ലാതെ മഴ ലഭിച്ചിരുന്നില്ല. രാജ്യത്തെ പള്ളികളിൽ മഴക്ക് വേണ്ടി പ്രത്യേകം പ്രാർഥന നിർവഹിക്കണമെന്ന് അമീർ ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.