Posted On
date_range Updated On
date_range ഖത്തര്‍ ലോകകപ്പിന് തുര്‍ക്കിയുടെ പൂര്‍ണപിന്തുണ
ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ലോക ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തുര്‍ക്കിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ രംഗത്തത്തെി. ഖത്തര്‍ ലോകകപ്പിന്‍െറ മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി തലവന്‍ ഹസന്‍ അല്‍ തവാദിക്കും സംഘത്തിനും നല്‍കിയ സ്വീകരണത്തിനിടെയാണ് തുര്‍ക്കിയുടെ പിന്തുണ ഉര്‍ദുഗാന്‍ വ്യക്തമാക്കിയത്. ഖത്തര്‍ പബ്ളിക് വര്‍ക്സ് അതോറ്റി -അശ്ഗാല്‍, ഖത്തര്‍ റെയില്‍, കഹ്റമാ തുടങ്ങിയ കമ്പനികളില്‍ നിന്നുള്ളവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഇരുസംഘവും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.