ദോഹ: നാലാമത് ഏഷ്യന്‍ കമ്യൂണിറ്റി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ കെയര്‍ ആന്‍ ക്യുവര്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുമെന്ന് ഗ്രൂപ്പ് എം.ഡി ഇ.പി. അബ്ദുറഹ്മാന്‍ അറിയിച്ചു. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ, നേപ്പാള്‍, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, കൊറിയ, ലബനാന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, തായ്ലാന്‍റ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ 12 ഏഷ്യന്‍ ടീമുകള്‍ ആണ് പങ്കെടുക്കുന്നത്. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്സ് ആന്‍റ് ഗെയിംസ് (ഖിയ) ആണ് ഇന്ത്യന്‍ ടീമിനെ സജ്ജമാക്കുന്നത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമില്‍ കേരളം, ഗോവ, ചെന്നൈ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ബൂട്ടണിയുന്നത്. ബിജോ പോള്‍ നയിക്കുന്ന ടീമിന്‍െറ മാനേജര്‍ സഫീര്‍ ചേന്ദമംഗല്ലൂരും അസിസ്റ്റന്‍റ് മാനേജര്‍ ജോണ്‍ ടെസ ഗോവയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.