ദോഹ: കുറിപ്പടിയില്ലാതെ മരുന്ന് കൊണ്ടുവന്ന് വിമാനത്താവളത്തില്‍ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം പെരുകുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയതാണ് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലാകാന്‍ കാരണം. ഇങ്ങനെ കുടുങ്ങിയ ചിലര്‍ സാമൂഹികപ്രവര്‍ത്തകരുടെയും മറ്റും സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടെങ്കിലും നിരവധി പേര്‍ നിയമനടപടി നേരിടുന്നതായാണ് വിവരം.
കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയും മലപ്പുറം ജില്ലയിലെ മൊറയൂര്‍ സ്വദേശിയും ഇങ്ങനെ പിടിക്കപ്പെട്ട് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ നാടുകടത്തല്‍ കേന്ദ്രത്തിലാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് കുറിപ്പടിയില്ലാതെ മരുന്ന് കൊണ്ടുവന്നതിന്‍െറ പേരില്‍ ഇരുവരും പിടിയിലായത്. അങ്കിത് സിംഗാള്‍ എന്ന കെമിക്കല്‍ എന്‍ജിനീയര്‍ ഇങ്ങനെ പിടിക്കപ്പെടുകയും പിന്നീട് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനത്തെുടര്‍ന്ന് മോചിതനായതായും ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ഗിരീഷ് കുമാര്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയുടെയും എംബസി അധികൃതരുടെയും ഇടപെടലിനത്തെുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മോചിപ്പിച്ചത്. അബദ്ധത്തില്‍ കുടുങ്ങിയതാണെന്ന് ബോധ്യപ്പെട്ടതിനത്തെുടര്‍ന്നാണ് എംബസി ഇടപെട്ടത്. എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിങ്, എംബസി ഉദ്യോഗസ്ഥരായ ഡോ. അലീം, അസ്ലം ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ അങ്കിതിനെ ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ സന്ദര്‍ശിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് പരിശോധിച്ച് നിരപരാധിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അങ്കിതിനെ ഖത്തറില്‍ തുടരാന്‍ അനുവദിച്ചത്. അദ്ദേഹത്തിന്‍െറ മോചനത്തെതുടര്‍ന്ന് അംബാസഡര്‍ സഞ്ജീവ് അറോറ ഖത്തര്‍ ഗവണ്‍മെന്‍റിനെ നന്ദി അറിയിച്ചു. ഇതേ അനുഭവം ഫെബ്രുവരി ആദ്യവാരം ആലപ്പുഴ സ്വദേശിയായ പ്രവാസിക്കും ഉണ്ടായിരുന്നു. കള്‍ച്ചറല്‍ ഫോറം ജനസേവനവിങ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിനത്തെുടര്‍ന്നാണ് അദ്ദേഹം മോചിതനായത്. അദ്ദേഹം പിടിയിലായത് യു.എ.ഇയിലെ ബന്ധു മുഖേന വിവരമറിഞ്ഞ പ്രവര്‍ത്തകര്‍ മരുന്നിന്‍െറ അസ്സല്‍ കുറിപ്പടി നാട്ടില്‍ നിന്ന് വരുത്തി ദോഹ ക്യാപിറ്റല്‍, റയ്യാന്‍, ദുഹൈല്‍ പൊലീസ് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും നിരപരാധിത്വം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ മോചിപ്പിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കയ്യാമം വെച്ച് കുറ്റവാളിയെ എന്നപോലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് നടുക്കുന്ന ഓര്‍മയായിരുന്നുവെന്ന് ആലപ്പുഴ സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കസ്റ്റഡിയിലുള്ള ചേന്ദമംഗല്ലൂര്‍, മൊറയൂര്‍ സ്വദേശികളുടെ മോചനത്തിന് വേണ്ടിയും പരിശ്രമിക്കുന്നതായും എംബസി അധികൃതര്‍ ഇടപെടുന്നുണ്ടെന്നും കള്‍ചറല്‍ ഫോറം സേവന വിങ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം കാസര്‍കോട് ജില്ലക്കാരനായ യുവാവും ഇങ്ങനെ പിടിയിലാവുകയും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ട് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. വേദന സംഹാരി ഗുളികകള്‍ കൊണ്ടുവരുന്നവരാണ് കൂടുതലും പിടിക്കപ്പെടുന്നത്. ഇവയില്‍ ഖത്തറില്‍ നിരോധിക്കപ്പെട്ട ഘടകങ്ങള്‍ അടങ്ങിയതാണ് പിടിയിലാവാന്‍ കാരണം.
ഇത്തരം മരുന്നുകള്‍ ലഹരി വസ്തുക്കളായും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയതെന്നും വിവരമുണ്ട്. നേരത്തെ നിരവധി തവണ ഇത്തരം മരുന്നുകള്‍ കൊണ്ടുവന്നവരാണ് ഇപ്പോള്‍ പിടിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ ബോധവല്‍കരണം വേണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.