ഹമദ് വിമാനത്താവള യാത്രക്കാര്‍ക്ക്  വഴികാട്ടിയായി മൊബൈല്‍ ആപ്

ദോഹ: യാത്രക്കാര്‍ക്ക് സഹായിയായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ മൊബൈല്‍ ആപ്. ലോകത്ത് ചുരുക്കം വിമാനത്താവളങ്ങളില്‍ മാത്രം ലഭ്യമാകുന്ന ഐ-ബീക്കണ്‍ സാങ്കേതികത്തികവുള്ള ആപ്ളിക്കേഷനാണ് ഹമദ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇനി ലഭ്യമാകുക. ബ്ളൂ-ടൂത്ത് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഒ.എസ് ആപ്ളിക്കേഷന്‍ ഹമദ് വിമാനത്താവളം വഴി യാത്രയാകുന്നവര്‍ക്ക് പ്രയോജനകരമാവും. യാത്രക്കാര്‍ക്ക് ആവശ്യമായ സുപ്രധാന വിവരങ്ങളും വിവിധ പ്രമോഷന്‍ ഓഫറുകളും ഈ സംവിധാനം വഴി അറിയാനാവും. 
യാത്രക്കാരുടെ ബോര്‍ഡിങ് പാസ് മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയില്‍ സ്കാന്‍ ചെയ്യുന്നതോടെ തങ്ങളുടെ ലൊക്കേഷന്‍, ഫൈ്ളറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ളെയിം, ബോര്‍ഡിങ് ഗേറ്റിലേക്കുള്ള വഴി, ഭക്ഷണശാലകള്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ അറിയാം. എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ച ഏഴുനൂറോളം ബ്ളൂടൂത്ത് ഐ-ബീക്കണ്‍ സംവിധാനങ്ങളിലൂടെ ഏറ്റവും പുതിയ വിവരങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നും തങ്ങളുടെ സ്ഥാനവും എത്തേണ്ട സ്ഥലവും കൃത്യമായി നിര്‍ണയിക്കാനും പുതിയ സംവിധാനത്തിനാകുമെന്നും -എച്ച്.ഐ.എ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ഈ വര്‍ഷം രണ്ടാംപാദത്തോടെ വിമാനത്താളത്തിലെ വൈ ഫൈ സംവിധാനവുമായി ഏകോപിപ്പിച്ച് സ്ഥാപിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനിലൂടെ റോഡ്മാപ് സംവിധാനങ്ങളടക്കമുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.