ദോഹ: 2018 ഫിഫ ലോകകപ്പിനുള്ള യോഗ്യതക്കായി ദോഹയില്‍ നടക്കുന്ന ഖത്തര്‍-ഹോങ്കോങ് മത്സരത്തിന്‍െറ സംഘാടനം വന്‍ വിജയമാക്കുന്നതിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ക്യു.എഫ്.എ) പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
മാര്‍ച്ച് 24ന് അല്‍ സദ്ദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ക്യു.എഫ്.എ പ്രസിഡന്‍റ് ഖാലിദ് അല്‍ കുവാരി, ഓഡിയന്‍സ് റിലേഷന്‍ ഓഫീസര്‍ മുഹമ്മദ് റാഷിദ് അല്‍ ഖാതിര്‍, ക്യു.എഫ്.എ ഏഷ്യന്‍ കമ്യൂണിറ്റി ലീഡര്‍ മുഹമ്മദ് ഖുതുബ് തുടങ്ങിയവരും എം.എസ്. ബുഖാരി, ഡോ. മോഹന്‍ തോമസ്, ഇ.പി അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ഹബീബുന്നബി, സഫീര്‍ ചേന്ദമംഗല്ലൂര്‍, റോണി മാത്യു തുടങ്ങിയ കമ്മ്യൂണിറ്റി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനുമായി സഹകരിക്കുന്ന കമ്യൂണിറ്റി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ ഖാലിദ് അല്‍ കുവാരി ഏഷ്യന്‍ ഫുട്ബാള്‍ കപ്പിലും പാന്‍ അറബ് ഗെയിംസിലും ഇന്ത്യന്‍ സമൂഹം നല്‍കിയ നിര്‍ലോഭ പിന്തുണയെ അനുസ്മരിച്ചു.
മത്സരത്തിനായി പങ്കുകൊള്ളാനായി വിവിധ സ്കൂളുകളില്‍ നിന്നും കുടുംബങ്ങളില്‍നിന്നും അസോസിയേഷന്‍ ഭാരവാഹികളില്‍നിന്നും ഐ.സി.സിക്ക് കീഴിലെ വിവിധ സംഘടനകളില്‍നിന്നുമുള്ള കാണികളുടെ സാന്നിധ്യം കമ്യൂണിറ്റി ഭാരവാഹികള്‍ ഉറപ്പുനല്‍കി.
മത്സരങ്ങള്‍ വീക്ഷിക്കാനത്തെുന്ന ഈ വിഭാഗത്തിലെ കാണികള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്പോണ്‍സര്‍ ചെയ്യും. ആദ്യമത്തെുന്ന പ്രേക്ഷകര്‍ക്ക് ആദ്യ ടിക്കറ്റ് എന്ന നിലയിലായിരിക്കും ടിക്കറ്റ് വിതരണം.
2022 വരെയുള്ള വിവിധ ഫുട്ബാള്‍ മത്സരങ്ങളുടെ സംഘാടനത്തിനും ഇതേ കമ്മിറ്റിയായിരിക്കും സഹകരിക്കുകയെന്ന മുഹമ്മദ് ഖുതുബിന്‍െറ നിര്‍ദേശവും ഖാലിദ് അല്‍ കുവാരി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.