മിയ പാര്‍ക്കിലെ ‘മെറി ഗോ റൗണ്ട്’ റൈഡ് സജ്ജമായി

ദോഹ: കോര്‍ണീഷിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കിലെ ‘മെറി ഗോ റൗണ്ട്’ റൈഡ് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇറാഖി കലാകരനായ ദിയ അസ്സാവിയാണ് ഇത് രൂപകല്‍പന ചെയ്തത്. എന്‍ചാന്‍റഡ് ഈസ്റ്റ് എന്നാണിതിന്‍െറ പേരെന്നും ഖത്തര്‍ മ്യൂസിയം പറഞ്ഞു. മിയ പാര്‍ക്കിലെ വാട്ടര്‍ഫ്രണ്ട് കഫേക്കും കുട്ടികളുടെ കളിസ്ഥലത്തിനും ഇടയിലാണ് പുതിയ സംവിധാനം സജ്ജീകരിച്ചത്. മിയയുടെ സ്ഥിരം ശേഖരത്തില്‍ നിന്ന് കടംകൊണ്ട് നിര്‍മിച്ച 40 മൃഗങ്ങളുടെ രൂപങ്ങള്‍ കൊണ്ടാണ് ഇതിന്‍െറ ഇരിപ്പിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇസ്ലാമിക് അറബ്സ്ക്യൂ, അറബിക് കാലിഗ്രഫി, ഇസ്ലാമിക നാഗരികതയിലെ പ്രശസ്ത പരവതാനിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക അറബ് കലാകാരനായ അസ്സാവ, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ തന്‍െറ സൃഷ്ടികളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. അസ്സാവിയുടെ സൃഷ്ടികളുടെ പ്രദര്‍ശനം ഒക്ടോബറില്‍ അല്‍ റിവാഖ് ഗാലറിയിലും മതാഫിലും നടത്താനും പദ്ധതിയുണ്ട്. 
പാര്‍ക്കില്‍ പുതുതായി സ്ഥാപിച്ച റൈഡില്‍ കയറണമെങ്കില്‍ നിശ്ചിത ഫീസ് ഏര്‍പ്പെടുത്തും. ഇതിന്‍്റെ തോത് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. റമദാനില്‍ ഞായര്‍ മുതല്‍ ശനി വരെ വൈകിട്ട് ഏഴ് മുതല്‍ അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കുമെങ്കിലും വാരാന്ത്യദിവസങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇവ അടച്ചിടും. ചെറിയ പെരുന്നാളിന് ശേഷം വീണ്ടും തുറക്കുന്ന ഇത്, വൈകിട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പീന്നീട് ഒക്ടോബര്‍ മുതല്‍ അടുത്ത മെയ് മാസം വരെ രാവിലെ 10.30മുതല്‍ രാത്രി 11 വരെ വ്യാഴം ഒഴികെയുള്ള ദിവസങ്ങളിലും റൈഡ് തുറന്ന് കൊടുക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.