ഫലസ്തീനെ സഹായിക്കാന്‍ ഖത്തര്‍-യു.എന്‍ കരാര്‍

ദോഹ: ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ ഖത്തര്‍ ഡവലപ്മെന്‍റ് ഫണ്ടും (ക്യു.ഡി.എഫ്) ഐക്യരാഷ്ട്രസഭ വ്യാപാര വികസന സമിതിയും (യു.എന്‍.സി.ടിഎഡി)യും കരാറിലത്തെി. അധിനിവിഷ്ട ഫലസ്തീനിലെ യുവാക്കള്‍ക്ക് സാങ്കേതിക സഹായവും പരിശീലനവും നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഇതിനുള്ള സാമ്പത്തിക സഹായം ക്യു.ഡി.എഫ് നല്‍കും. ക്യു.ഡി.എഫിന് വേണ്ടി ഐക്യരാഷ്ട്രസഭ കാര്യാലയത്തിലെ ഖത്തറിന്‍െറ സ്ഥിരം പ്രതിനിധി ഫൈസല്‍ ബിന്‍ അബ്ദല്ല അല്‍ഹന്‍സബും യു.എന്‍.സി.ടി.എ.ഡിയുടെ സെക്രട്ടറി ജനറല്‍ മുഖിസ കിദ്വായും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. വികസന വിഷയങ്ങളില്‍ യു.എന്‍.സി.ടി.എ.ഡിയെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്‍െറ ആത്മാര്‍ഥത ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതും ഫലസ്തീനികളെ സഹായിക്കാനുള്ള തങ്ങളുടെ ഉറച്ച നിലപാടുമാണ് ഈ കരാറെന്ന് ഹെന്‍സിബ് പറഞ്ഞു. ഖത്തര്‍ ഡെവലപ്മെന്‍റ് ഫണ്ട് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന് മുഖിസ കിദ്വായ് പ്രശംസ അറിയിക്കുകയും ഖത്തറിന്‍െറയും യു.എന്‍.സി.ടി.എ.ഡിയുടെ യോജിച്ച പ്രവര്‍ത്തനം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനീവയിലെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ കാര്യാലയത്തിലെ ഖത്തര്‍ പ്രിതിനിധി അംന ജാബിര്‍ അല്‍ കുവാരിയും ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.