മികച്ച വെബ്സൈറ്റടക്കം അല്‍ ജസീറക്ക് നാല് അന്താരാഷ്ട്ര പുരസ്കാരം

ദോഹ: ഏറ്റവും മികച്ച വെബ്സൈറ്റിനുള്ളതടക്കം അല്‍ ജസീറക്ക് നാല് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചു. ലണ്ടനില്‍ നടന്ന വാര്‍ഷിക ഒണ്‍ലൈന്‍ മീഡിയ അവാര്‍ഡ് ദാന ചടങ്ങിലാണ് അല്‍ ജസീറ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, പി.ആര്‍ പ്രൊഫഷണലുകള്‍, മാധ്യമ വ്യക്തികള്‍ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് ദി ഡ്രം മാര്‍ക്കറ്റിങ് കമ്പനി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ബ്രിട്ടനിലെ ചാനല്‍ ഫോര്‍, ദി ഗാര്‍ഡിയന്‍, ബി.ബി.സി, ഐ.ടി.വി തുടങ്ങിയ വെബ്സൈറ്റുകളാണ് അല്‍ ജസീറക്കൊപ്പം അവസാന ലിസ്റ്റില്‍ ഇടം പിടിച്ചത്. അല്‍ ജസീറ ഇംഗ്ളീഷ് വെബ്സൈറ്റിനാണ് ഏറ്റവും മികച്ച വെബ്സൈറ്റിനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. 
അല്‍ ജസീറയുടെ തന്നെ ഡിജിറ്റല്‍ വീഡിയോ സീനിയര്‍ എഡിറ്ററായ യാസിര്‍ ഖാന്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും അര്‍ഹനായി. മോസ്റ്റ് ഇഫക്ടിവ് മീഡിയ ടൂള്‍ അവാര്‍ഡിന് അല്‍ ജസീറയുടെ അലാഅ് ബതായ്നഹും അര്‍ഹനായി. അല്‍ ജസീറയുടെ ന്യൂസ് റൂം ടൂള്‍ ബോക്സ് വികസിപ്പിച്ചത് ബതായ്നഹാണ്. ഏറ്റവും മികച്ച രീതിയിലും വേഗത്തിലും വാര്‍ത്തകളുടെ ഉള്ളടക്കങ്ങള്‍ കണ്ടത്തെുന്നതിന് എഡിറ്റര്‍മാരെ സഹായിക്കുന്നതിനുമുള്ള ഏഴ് ബെസ്പോക്ക് ആപ്ളിക്കേഷനുകളാണ് അദ്ദേഹം വികസിപ്പിച്ചത്. ‘ബാനിഷ്ഡ്: വൈ മെന്‍സ്ട്രേഷന്‍ കാന്‍ മീന്‍ എക്സൈല്‍ ഇന്‍ നേപ്പാള്‍’ എന്ന മള്‍ട്ടിമീഡിയ പ്രബന്ധം ബെസ്റ്റ് യൂസ് ഓഫ് ഫോട്ടഗ്രഫി വിഭാഗത്തിലും അവാര്‍ഡിനര്‍ഹമായി. 
മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ പതിറ്റാണ്ടുകളായി തങ്ങളുടെ പ്രേക്ഷകരെ ബഹുമാനിക്കുന്നതിലും തൃപ്തിപ്പെടുത്തുന്നതിലും വിജയിച്ചിരിക്കുന്നുവെന്നും സാധ്യമാകുന്ന രീതിയില്‍ ഏറ്റവും മികച്ച വാര്‍ത്തകളാണ് അവരിലേക്കത്തെിക്കുന്നതെന്നും ഇനിയും ഇത് തുടരുമെന്നും യാസിര്‍ ഖാന്‍ പറഞ്ഞു. 
ചാനലിനെയും വെബ്സൈറ്റിനെയും സംബന്ധിച്ചടത്തോളം ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് കമ്പനി ആക്ടിങ് മാനേജിങ് ഡയറക്ടര്‍ ഗില്‍സ് ട്രെന്‍ഡ്ല്‍ പറഞ്ഞത്. തങ്ങളുടെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിബദ്ധതയും സമര്‍പ്പണവുമാണ് അവാര്‍ഡായി വന്നിരിക്കുന്നതെന്ന് അല്‍ ജസീറ ഡോട്ട് കോം മാനേജര്‍ ഇമാദ് മൂസ പറഞ്ഞു. ‘അഭയാര്‍ഥികളെ കുടിയേറ്റക്കാര്‍ എന്ന് പ്രയോഗിക്കാത്തതെന്ത് കൊണ്ടെന്ന’ചാനലിന്‍്റെ ഓണ്‍ലൈന്‍ എഡിറ്റര്‍ ബാരി മാലോനിന്‍െറ പ്രത്യേക രചനക്ക്  ചടങ്ങില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു. 2006ല്‍ സ്ഥാപിതമായതിന് ശേഷം മാധ്യമരംഗത്ത് നിരവധി അവാര്‍ഡുകളാണ് അല്‍ ജസീറ ഇംഗ്ളീഷ് നേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.