ദോഹ: റമദാനിനോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ച പൊതുമാപ്പില്‍ ജയില്‍മോചനം ലഭിച്ചത് 23 ഇന്ത്യക്കാര്‍ക്ക്. പൊതുമാപ്പില്‍ ഉള്‍പ്പെട്ട ഇവര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചു. അമീര്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ 23 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ ഭരണാധികാരിക്ക് നന്ദി രേഖപ്പെടുത്തി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിറകേയാണ് 23 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചത്. പ്രത്യേക മാസത്തിന്‍െറ സവിശേഷതയായി ഖത്തര്‍ ഗവണ്‍മെന്‍റ് 23 ഇന്ത്യക്കാരെ മോചിപ്പിച്ചിരിക്കുന്നുവെന്നും ഇവര്‍ ഉടന്‍ നാട്ടിലത്തെുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഖത്തര്‍ അമീറിന് ഈയവസരത്തില്‍ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
ഈ വര്‍ഷം ആകെ എത്ര തടവുകാര്‍ക്കാണ് മോചനമെന്ന് ഒൗദ്യോഗികമായി അധികൃതര്‍ അറിയിച്ചിട്ടില്ല. എല്ലാ വര്‍ഷവും റമദാനില്‍ അമീര്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുണ്ട്.
ഇന്ത്യ, നേപ്പാള്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് മോചനം ലഭിച്ചതായി പ്രാദേശിക വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റമദാനിലും ഖത്തര്‍ ദേശീയ ദിനത്തിലുമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാറുള്ളത്. തടവുകാലാവധിയുടെ നല്ളൊരു ഭാഗം അനുഭവിച്ചവര്‍ക്കാണ് സാധാരണയായി മാപ്പ് നല്‍കാറുള്ളതെന്ന് എംബസി അധികൃതര്‍ അഭിപ്രായപ്പെട്ടതായി പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.