ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ ഗതാഗത നിയന്ത്രണം

ദോഹ: സ്ട്രീറ്റ് നമ്പര്‍ 23 (അല്‍ വതന്‍ പെട്രോള്‍ സ്റ്റേഷന്‍) മുതല്‍ സ്ട്രീറ്റ് നമ്പര്‍ 10 (വഖൂദ് പെട്രോള്‍ സ്റ്റേഷന്‍) വരെ ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ നോര്‍ത്ത്ബൗണ്ട് ലൈനില്‍ 2.76 കിലോമീറ്റര്‍ ദൂരത്തില്‍ താല്‍കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അശ്ഗാല്‍ അറിയിച്ചു.
ജൂണ്‍ ഏഴ് മുതല്‍ ജൂലൈ  പകുതി വരെയായിരിക്കും ഗതഗാത നിയന്ത്രണമെന്നും ട്രാഫിക് പൊലീസുമായി സഹകരിച്ച് ഇത് നടപ്പിലാക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു.
ഇക്കാലയളവില്‍ അടച്ചുപൂട്ടിയ റോഡിന് സമീപത്തായി താല്‍കാലികമായി നിര്‍മിച്ച റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കുമെന്നും അശ്ഗാല്‍ വ്യക്തമാക്കി.
പാതയിലെ ലൈനുകള്‍ രണ്ടായി കുറക്കുമെന്നും വേഗത പരിധി 50 കിലോമീറ്ററായി കുറക്കുമെന്നും അശ്ഗാല്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.