വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കണമെന്ന് മന്ത്രാലയം

ദോഹ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി നിജപ്പെടുത്തണമെന്ന് ഭരണനിര്‍വണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം (എം.എ.ഡി.എല്‍.എസ്.എ) ശിപാര്‍ശ ചെയ്തു. 60 തികഞ്ഞ പ്രവാസി ജോലിക്കാരെ നാട്ടിലേക്ക് തിരികെ അയക്കുകയും, ഖത്തറിന്‍െറ വികസന പദ്ധതികളില്‍ കഴിവും സാമര്‍ഥ്യവുമുള്ള പുതുതലമുറക്ക് അവസരം നല്‍കുകയും ചെയ്യുകയെന്ന ‘ഖത്തര്‍ നാഷനല്‍ വിഷന്‍ 2030’ ന്‍െറ ഭാഗമാണ് ഇത്തരമൊരു നിര്‍ദേശമെന്ന് ‘അല്‍ വത്തന്‍’ റിപ്പോര്‍ട്ട് ചെയ്തു.  ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ 60 വയസ് തികയുന്നതോടെ തനിയെ റദ്ദാകും. രാജ്യംവിടുന്നതിനുമായി തൊഴിലാളിക്ക് അവകാശപ്പെട്ട മുഴുവന്‍ വേതനവും ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങളും നല്‍കിയിരിക്കണം എന്നും നിര്‍ദേശമുണ്ട്. ഇതിന്‍െറ ഭാഗമായി വിവിധ കമ്പനികളില്‍ ജോലി ചെയ്തുവരുന്ന വിദേശ തൊഴിലാളികളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ മന്ത്രാലയം പരിശോധിച്ചുവരുന്നു. വിവിധ പ്രോജക്ടുകള്‍ക്കായി രാജ്യത്തത്തെിയ ഉദ്യോഗാര്‍ഥികളുടെ ശരിയായ കണക്ക് അതത് കമ്പനികള്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്. വിവിധ പദ്ധതികള്‍ക്കായി ഖത്തറിലത്തെുകയും എന്നാല്‍, പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് രാജ്യം വിടാതിരിക്കുകയും ചെയ്യുന്നതും മന്ത്രാലയം പരിശോധിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT