ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍  ഐ.സി.ജി.എസ് സങ്കല്‍പ് ദോഹയിലത്തെുന്നു

ദോഹ: ഇന്ത്യയുടെ 67ാമത് റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ ഐ.സി.ജി.എസ് സങ്കല്‍പ് കപ്പല്‍ ഖത്തറിലത്തെുന്നു. ജനുവരി 24 മുതല്‍ 28 വരെ കപ്പല്‍ ദോഹ തീരത്തുണ്ടാവും. ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ ഒമാന്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കുന്ന കപ്പലിന്‍െറ ആദ്യ ലക്ഷ്യസ്ഥാനമാണ് ദോഹ. കമാന്‍റ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ മുകുള്‍ ഗാര്‍ഗിന്‍െറ നേതൃത്വത്തില്‍ 16 ഓഫീസര്‍മാരും 97 ജീവനക്കാരും കപ്പലിലുണ്ട്. 2008 മെയ് 20ന് കമീഷന്‍ ചെയ്ത കപ്പല്‍ ഗോവ ഷിപ്പ്യാര്‍ഡിലാണ് രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും. മുംബൈ കോസ്റ്റ് ഗാര്‍ഡ് റീജ്യണല്‍ കമാന്‍ന്‍റര്‍ക്ക് കീഴിലുള്ള ഈ കപ്പലാണ് ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള പടിഞ്ഞാറന്‍ സമുദ്രാതിര്‍ത്തിയില്‍ കോസ്റ്റ് ഗാര്‍ഡ് പട്രോളിങ് നടത്തുന്നത്. ലക്ഷദ്വീപിലെയും മിനിക്കോയ് ദ്വീപിലെയും തീരപ്രദേശങ്ങളുടെ മേല്‍നോട്ട ചുമതലയും ഇതിനുണ്ട്. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ആസ്ട്രേലിയ അടക്കം നിരവധി വിദേശരാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കും കപ്പല്‍ സഞ്ചരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ കോസ്റ്റ് ഗാര്‍ഡ് കപ്പലാണ് സങ്കല്‍പ്. ഐ.സി.ജി.എസ് സമുദ്ര പഹാരി, ഐ.സി.ജി.എസ് വിജിത് എന്നിവയാണ് 2013 ഫെബ്രുവരിയിലും 2014 ഡിസംബറിലുമായി ഖത്തറിലത്തെിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.