സ്നോ വൈറ്റ് പുസ്തകം സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് പിന്‍വലിച്ചു

ദോഹ: സ്നോ വൈറ്റ് ആന്‍റ് സെവന്‍ ഡ്വാര്‍വ്സ് എന്ന പുസ്തകം സ്വകാര്യ സ്കൂളിന്‍െറ ലൈബ്രറിയില്‍ നിന്ന് പിന്‍വലിച്ചു. പുസ്തകത്തില്‍ മാന്യമല്ലാത്ത രീതിയിലുള്ള ചിത്രീകരണമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ഒരു രക്ഷിതാവ് നല്‍കിയ പരാതിയത്തെുടര്‍ന്നാണ് നടപടി. സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ പ്രശ്നത്തിലിടപെടുകയും പുസ്തകം നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ദഫ്നയിലെ സ്വകാര്യ സ്പാനിഷ് സ്കൂളായ എസ്.ഇ.കെ ഇന്‍റര്‍നാഷണലാണ് ലൈബ്രറിയില്‍ നിന്ന് പുസ്തകം പിന്‍വലിച്ചത്. സ്കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവ് സാമൂഹികമാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച് പരാതി ഉയര്‍ത്തിയിരുന്നു. മനപൂര്‍വമല്ലാതെ സംഭവിച്ചതാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും  സ്കൂള്‍ പ്രിന്‍സിപ്പല്‍ വിവിയന്‍ ആരിഫ് വ്യക്തമാക്കി. 
സ്കൂള്‍ അടിയന്തരമായി പുസ്തകം ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്യുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ളെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ വെബ് പോര്‍ട്ടലിനോട് പ്രതികരിച്ചു. വിഖ്യാത ഡിസ്നി കഥയുടെ പെന്‍ഗ്വിന്‍ എഡിഷനില്‍ ശരിയല്ലാത്ത വിധത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെട്ടതായി രക്ഷിതാവ് ചൂണ്ടിക്കാട്ടിയതായി സ്കൂള്‍ വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പാണ് സ്കൂള്‍ ആരംഭിച്ചത്. ഖത്തരി സമൂഹത്തിന്‍െറ ധാര്‍മികതയും പാരമ്പര്യവും നിയമങ്ങളും പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ വായനക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ് പുസ്തകമെന്ന് പ്രസാധകര്‍ പറയുന്നു. പുസ്തകത്തില്‍ പ്രതിഷേധത്തിന് കാരണമായ ചിത്രം ഏതാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പരോക്ഷമായ ലൈംഗിക പരാമര്‍ശങ്ങളും ചിത്രങ്ങളും പുസ്കത്തില്‍ ഉള്ളതായി രക്ഷിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയതായി പ്രാദേശിക അറബിപത്രം അല്‍ശര്‍ഖ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുസ്തകം ക്ളാസില്‍ പഠിപ്പിച്ചതായും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, അത് ശരിയില്ളെന്ന് സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ പ്രൈവറ്റ് സ്കൂള്‍സ് ഓഫിസ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ഗാലി അല്‍മര്‍റി പറഞ്ഞു. പുസ്തകം അധിക വായനക്കായി സ്കൂള്‍ ലൈബ്രറിയില്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തത്. സാധാരണ പടിഞ്ഞാറന്‍ കഥകളില്‍ കാണുന്നത് പോലെ പ്രണയം അടങ്ങിയതാണ് ഈ പുസ്തകവുമെന്ന് അല്‍മര്‍റി പറഞ്ഞു. 
പുസ്തകങ്ങളുടെയും പഠന സാമഗ്രികളുടെയും കാര്യത്തില്‍ എസ്.ഇ.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഖത്തറിലെ എല്ലാ സ്കൂളുകളും ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച് കൗണ്‍സില്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.