മയക്കുമരുന്ന് കേസില്‍ ഈജിപ്ത് സ്വദേശിക്ക് പത്ത് വര്‍ഷം ജയില്‍

ദോഹ: മയക്കുമരുന്ന് ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്തതിന് ഈജിപ്ത് സ്വദേശിക്ക് പത്തുവര്‍ഷം തടവും 40 ലക്ഷം ഖത്തര്‍ റിയാല്‍ പിഴശിക്ഷയും ചുമത്തി. ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം ഇയാളെ നാടുകടത്തും. മയക്കുമരുന്നിനു പുറമെ ഈയിനത്തിലെ  ട്രമഡോള്‍ ഗുളികകളും ഇയാളുടെ പക്കലുണ്ടായിരുന്നു. ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ച സ്ത്രീയെയും ഒരുവര്‍ഷത്തെ തടവിനും 10,000 റിയാല്‍ റിയാല്‍ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. 
രാജ്യത്തെ മയക്കുമരുന്ന് പ്രതിരോധ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ആസൂത്രിതമായാണ് ഇയാളെ പിടികൂടിയത്. നജ്മയില്‍ മഫ്ടിയിലത്തെിയ പൊലിസ് ഉദ്യോഗസ്ഥന്‍ വില്‍പനക്കത്തെിയ പ്രതിയില്‍നിന്ന് 2000 റിയാലിന് ഹാഷിഷ് ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട മയക്കുമരുന്ന് കൈമാറുമ്പോള്‍ ഇയാളെ കൈയോടെ പിടികൂടുകയുമായിരുന്നു. പിന്നീട് പ്രതിയുടെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി സഹായിയെയും പിടികൂടി. ഇവിടെനിന്ന് വില്‍ക്കാനായി കരുതിവെച്ച ട്രമഡോള്‍ ഗുളികകളും ഇവര്‍ക്ക് ലഭിക്കുകയുണ്ടായി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.