ഉപഭോക്താവിന്‍െറ പണം തട്ടിയ ബാങ്ക് ഉദ്യോസ്ഥരുടെ ശിക്ഷ ചുരുക്കി

ദോഹ: ഖത്തര്‍ സ്വദേശിയായ ബാങ്ക് ഉപഭോക്താവിന്‍െറ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഉപഭോക്താവിന്‍െറ അകൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ അറബ് വംശജരായ ബാങ്ക് ഉദ്യോഗസ്ഥരുടെ തടവ് ഒരാളുടേതൊഴികെ അപ്പീല്‍ കോടതി ചുരുക്കി. കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ക്കെതിരെ കീഴ്കോടതി ചുമത്തിയ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ മൂന്ന് വര്‍ഷമാക്കിയാണ് ചുരുക്കിയത്. കേസിലെ നാലാം പ്രതിയുടെ പത്ത് വര്‍ഷത്തെ ശിക്ഷ അപ്പീല്‍ കോടതിശരിവെക്കുകയും അപ്പീല്‍ തള്ളുകയും ചെയ്തു. 
ലബനാന്‍, ഫലസ്തീന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കേസിലെ പ്രതികള്‍. ബാങ്ക് ഉപഭോക്താവിന്‍്റെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി അദ്ദേഹത്തിന്‍്റെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷം റിയാല്‍ പിന്‍വലിച്ചുവെന്നാണ് കേസ്. നാലാം പ്രതിയായ ബാങ്കിലെ സേവകനാണ് പണം പിന്‍വലിച്ച് മോഷ്ടിച്ചത്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതറിഞ്ഞ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.