ദോഹ: സിറിയന്‍ സൈന്യത്തിന്‍െറ കടുത്ത ഉപരോധത്തില്‍ ദുരിതത്തിലായ മദായ നഗരത്തിലെ ജനങ്ങള്‍ക്ക് ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി അടിയന്തര സഹായം പ്രഖ്യാപിച്ചു. 30,000 യു.എസ് ഡോളറാണ് (109,194 റിയാല്‍) മദായയില്‍ അടിയന്തിരസഹായധനമായി ഖത്തര്‍ റെഡ്ക്രസന്‍റ് പ്രഖ്യാപിച്ചത്. രണ്ട് മാസമായി ഭരണ കൂടത്തിന്‍െറ കടുത്ത പീഢനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരകളായി 40,000ലധികം ജനങ്ങളാണ് സിറിയയിലെ മദായയില്‍ അകപ്പെട്ടിരിക്കുന്നത്.
മദായയില്‍ നടക്കുന്നത് മനുഷ്യത്വത്തിന് നേരെയുള്ള വ്യക്തമായ കടന്നുകയറ്റമാണെന്ന് ഖത്തര്‍ റെഡ്ക്രസന്‍റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷ്യവിഭവങ്ങളായിരിക്കും ക്രസന്‍റിന്‍െറ സഹായത്തില്‍ മുഖ്യമായതെന്നും ഇതിനായി പ്രത്യേക ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കിയതായും 150ലേറെ കുടുംബങ്ങള്‍ക്ക് ഇതുവിതരണം ചെയ്യാനാകുമെന്നും ഖത്തര്‍ റെഡ്ക്രസന്‍റ് കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ ശക്തമായ എതിര്‍പ്പുകളും പ്രതികൂലാവസ്ഥകളും മറികടന്ന് മദായയില്‍ സഹായമത്തെിക്കാന്‍ പ്രത്യേക ദൗത്യസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. തുര്‍ക്കിയില്‍ വെച്ച് രൂപം നല്‍കിയ ഈ ദൗത്യസംഘം മദായയില്‍ ദുരിതമനുഭവിക്കുന്നവരുടെ സഹായത്തിനായി പ്രവര്‍ത്തിക്കും. മനുഷ്യരെ ദുരിതത്തിലാക്കാനായി ഏര്‍പ്പെടുത്തിയ ഉപരോധമടക്കമുള്ള ചെയ്തികള്‍ പിന്‍വലിക്കണം. മദായയില്‍ ഉപരോധത്തെ മറികടന്ന് സഹായവുമായി എല്ലാവരും മുമ്പോട്ട് വരണമെന്നും ഖത്തര്‍ റെഡ്ക്രസന്‍റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.