ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ഈയാഴ്ച വാശിയേറിയ പോരാട്ടങ്ങള്‍

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന 15ാം റൗണ്ടില്‍ വാശിയേറിയ പോരാട്ടങ്ങള്‍. ഇന്ന് അല്‍ അറബി അല്‍ ഖോറിനെയും ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് ലഖ്വിയയെയും റയ്യാന്‍ കര്‍തിയ്യാതിനെയും മിസൈമീര്‍ ഗറാഫയെയും നേരിടും. നാളെ ഉംസലാല്‍ അല്‍ സദ്ദുമായും അല്‍ അഹ്ലി അല്‍ വക്റയുമായും ഏറ്റുമുട്ടുമ്പോള്‍ സൈലിയ അല്‍ ജെയ്ഷുമായും കൊമ്പുകോര്‍ക്കും. 
കഴിഞ്ഞ മത്സരത്തില്‍ അല്‍ വക്റയോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറുന്നതിന് കച്ചമുറുക്കിയാണ് അല്‍ അറബി അല്‍ ഖോറിനെ നേരിടാനൊരുങ്ങുന്നത്. ലീഗില്‍ 23 പോയിന്‍േറാടെ അഞ്ചാം സ്ഥാനത്താണ് അല്‍ അറബി ക്ളബ്. അതേസമയം, ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്വിയയെ നേരിടുമ്പോള്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ളബിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഒമ്പതു പോയനറുമായി ലീഗില്‍ അവസാനത്തേതിന് മുമ്പില്‍ നില്‍ക്കുന്ന അവരുടെ ലീഗിലെ നിലനില്‍പ് തന്നെ നിര്‍ണയിക്കുന്ന മത്സരമായിരിക്കും ഇന്ന് ഗറാഫ സ്റ്റേഡിയത്തില്‍ നടക്കുക. ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയ്യാന്‍ കര്‍ത്തിയ്യാത്തുമായാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. വ്യത്യസ്തമായ ശൈലിയില്‍ ഇരുടീമുകളും പന്തു തട്ടുമ്പോള്‍ മത്സരം കനക്കുമെന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ളബിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് കര്‍തിയ്യാത്ത് റയ്യാനിനെ നേരിടാനത്തെുന്നത്. മിസൈമീര്‍-ഗറാഫ പോരാട്ടത്തില്‍ ജയം തന്നെയാണ് ഇരുകൂട്ടര്‍ക്കും അനിവാര്യം. ലീഗില്‍ അവസാന സ്ഥാനത്താണ് നാല് പോയിന്‍റ് മാത്രമുള്ള മിസൈമീര്‍. ലീഗില്‍ നാലാം സ്ഥാനത്തുള്ള അല്‍ സദ്ദ് ഉംസലാലിനെ നേരിടുമ്പോള്‍ ജയം തുടരാന്‍ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2010-11 സീസണ്‍ മുതല്‍ ഇതുവരെ ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് കളികളില്‍ സദ്ദിനായിരുന്നു ജയം. രണ്ട് കളികളില്‍ ഉംസലാല്‍ വിജയം കണ്ടപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. നാളെ നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങളില്‍ അല്‍ വക്റ അല്‍ അഹ്ലിയുമായും സൈലിയ അല്‍ ജെയ്ഷുമായും ഏറ്റുമുട്ടും. 
ജനുവരി 12 മുതല്‍ 30 വരെ നടക്കാനിരിക്കുന്ന അണ്ടര്‍-23 ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് താല്‍ക്കാലികമായി ഈ റൗണ്ട് മത്സരങ്ങളോടെ നിര്‍ത്തിവെക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.