ദോഹ: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഖത്തര്‍ എയര്‍വെയ്സുമായുള്ള കരാര്‍ പുതുക്കാന്‍ ആലോചിക്കുന്നതായി പ്രമുഖ കായിക പ്രസിദ്ധീകരണമായ 90 മിനുട്ട്സ് മാഗസിന്‍ വെളിപ്പെടുത്തി. ഇതിനായി സ്പാനിഷ് ക്ളബ് അതോറിറ്റി ഖത്തര്‍ എയര്‍വെയ്സുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടിട്ടുണ്ടെന്നും മാഗസിന്‍ വ്യക്തമാക്കി.
ക്ളബിലെ സൂപ്പര്‍ താരം നെയ്മറുമായി കരാര്‍ പുതുക്കിയതിന് പിന്നാലെ ബാഴ്സ ഖത്തര്‍ എയര്‍വെയ്സുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഗോള്‍ വെബ്സൈറ്റ് വ്യക്തമാക്കിയിരുന്നു. 2016-17 സീസണിലേക്ക് ഖത്തര്‍ എയര്‍വെയ്സുമായി കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ളബ് വൈസ് പ്രസിഡന്‍റ് മാനെല്‍ അരോയോയും കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഫ്രാന്‍സിസ്ക് കാവോയും നേരത്തേ ദോഹയില്‍ ഖത്തര്‍ എയര്‍വെയ്സിന്‍െറ ആസ്ഥാനത്തത്തെുകയും പുതിയ ജഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ അധികൃതരുായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം, ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമായി ദോഹ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കരാറുറപ്പിച്ചതിനെ തുടര്‍ന്ന് ബാഴ്സയുമായുള്ള കരാര്‍ ഇനി പുതുക്കുകയില്ളെന്ന അഭിപ്രായം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ മ്യൂണിക്കുമായുള്ള ഉടമ്പടി ദോഹ വിമാനത്താവളവുമായിട്ടാണെന്നും ബാഴ്സലോണയുടെ കരാര്‍ ഖത്തര്‍ എയര്‍വെയ്സുമായാണെന്നും ഇതു സംബന്ധിച്ച് ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ മറുപടി അന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.