ദോഹ: പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് രാജ്യത്തെ പ്രമുഖ ഭക്ഷണശാലകളില്‍ ചിലത് താല്‍ക്കാലികമായി അടച്ചു. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം (ബലദിയ) നടത്തിയ പരിശോധനകളില്‍ ചില ഹോട്ടലുകളിലും ഇവിടെ തയാറാക്കുന്ന ഭക്ഷണങ്ങളിലും ചെറു പ്രാണികളെയും മറ്റും കണ്ടത്തെി.
പ്രമുഖ ഫാസ്റ്റ് ഫുഡ് കേന്ദ്രമായ സബ്വേ സാന്‍റ്വിച്ച് ഷോപ്പിന്‍െറ കര്‍ത്തിയാത്ത് ശാഖയിലെ (ത്വയിബ പെട്രോള്‍ സ്റ്റേഷന്‍ നോര്‍ത്ത് ഗറാഫ) ആഹാരസാധനങ്ങളില്‍ പ്രാണികളെ കണ്ടത്തെിയതിനത്തെുടര്‍ന്ന് ഏഴ് ദിവസത്തേക്ക് അടച്ചതായി മന്ത്രാലയത്തിന്‍െറ വെബ് സൈറ്റില്‍ വ്യക്തമാക്കി. ദക്ഷിണേഷ്യന്‍ റസ്റ്റോറായ മൈദറിലെ അല്‍ ഇസ്കന്ദര്‍ റസ്റ്റോറന്‍റ് മുപ്പത് ദിവസത്തേക്കും അടപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശോധനയത്തെുടര്‍ന്ന് ഇവിടെ അടപ്പിച്ചത്. ഹോട്ടലിലെ ഫ്രിഡ്ജില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങളും അഴുകിയ തക്കാളികളും മറ്റു പച്ചക്കറികളും കണ്ടത്തെിയതിനാലാണിത്. ഫ്രിഡ്ജിനകത്ത് ഒരു ഡസനോളം പ്രാണികളെയും കണ്ടത്തെി. ഹോട്ടലിന് മുമ്പില്‍ പിഴയടക്കാനുള്ള ഉത്തരവും ബലദിയ പതിച്ചിട്ടുണ്ട്.
കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ബര്‍വ സിറ്റിയിലെ പ്രശസ്ത ഹോട്ടലായ തായ് സ്മൈലിനും ഒരു മാസത്തേക്ക് ബലദിയയുടെ താഴ് വീണിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റസ്റ്റോറന്‍റില്‍നിന്നും പരിശോധകര്‍ കണ്ടെടുത്തതിനാലായിരുന്നു നടപടി. വില്ലാജിയോ മാളിലെ ഗ്രാന്‍ കഫേ റസ്റ്റോറന്‍റും 45 ദിവസത്തേക്ക് അടച്ചിടാന്‍ ഈ മാസം 11ന് ബലദിയ ഉത്തരവിട്ടിരുന്നു. ഇവിടെ നിന്ന, കാലാവധി കഴിഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെടുത്തതിനത്തെുടര്‍ന്നായിരുന്നു ഇത്.
കഴിഞ്ഞവര്‍ഷം രാജ്യത്തെ വിവിധ ഭക്ഷണശാലകളില്‍ മുന്നറിയിപ്പില്ലാതെ 26,055 ഓളം പരിശോധനകള്‍ നടത്തിയതായി മുനിസിപ്പല്‍ നഗരാസൂത്രണ വിഭാഗം (എം.എം.യു.പി) നേരത്തെ അറിയിച്ചിരുന്നു. റസ്റ്റോറന്‍റുകള്‍, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍, ജ്യൂസ് സ്റ്റാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. 1975-ലെ (3) നമ്പര്‍ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ട ഇത്തരം സ്ഥാപനങ്ങളില്‍ 1,294 നിയമലംഘനങ്ങളാണ് കണ്ടത്തെിയത്. നിയമം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ ദോഹയിലെ 161 ഭക്ഷണശാലകളാണ് 2015ല്‍ നഗരസഭ അധികൃതര്‍ അടപ്പിച്ചത്. ഇതില്‍ 85 എണ്ണം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.