ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റി വിവിധ രാജ്യങ്ങളില്‍ അനാഥകള്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. അതാത് രാജ്യങ്ങളിലെ ഖത്തര്‍ എംബസികളുമായി സഹകരിച്ചാണ് ഖത്തര്‍ ചാരിറ്റി പരിപാടികള്‍ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് അനാഥ കുട്ടികളാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തത്. കൊസോവോ, ഫലസ്തീന്‍, സോമാലിയ, ഇന്തോനേഷ്യ, പാകിസ്താന്‍, ബുര്‍ക്കിനാഫാസോ, നൈജര്‍, ടുണീഷ്യ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഖത്തര്‍ ചാരിറ്റി ദേശീയ കായികദിനത്തോടനുബന്ധിച്ച് കായിക വിനോദ പരിപാടികള്‍ സംഘടിപ്പിച്ചത്. ഒരുലക്ഷത്തിനടുത്ത് അനാഥകളെ ദത്തെടുത്ത് ഖത്തര്‍ ചാരിറ്റി പഠന പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.
വിഷന്‍ 2030ന്‍െറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കായികദിനം ആഘോഷിക്കുന്നതെന്നും സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കായിക വിനോദങ്ങള്‍ കൊണ്ട് ഉപകരിക്കുന്നുവെന്നും ഖത്തര്‍ ചാരിറ്റി ഓപറേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഫാഹിദ പറഞ്ഞു.
സോമാലിയയില്‍ കായിക ദിന പരിപാടിയില്‍ 500ലധികം അനാഥകളാണ് പങ്കെടുത്തത്. ഖത്തര്‍ റെഡ്ക്രസന്‍റ്, ഖത്തര്‍ എംബസി അധികൃതകരും പരിപാടിയില്‍ സംബന്ധിച്ചു. ഇന്തോനേഷ്യയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 500നടുത്ത് അനാഥകള്‍ കായികദിന പ്രത്യേക പരിപാടികളില്‍ പങ്കെടുത്തു. നൈജറില്‍ 400ഉം ഫലസ്തീനിലെ ഗസ്സ മുനമ്പില്‍ നടന്നപരിപാടിയില്‍ 5000ത്തിലധികം അനാഥകളുമാണ് പങ്കെടുത്തത്. ഗസ്സയില്‍ നാല് അനാഥശാലകള്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ മാറ്റുരച്ചു. കൊസോവയില്‍ ഖത്തര്‍ ചാരിറ്റി നടത്തിയ കായിക ദിന പരിപാടികളില്‍ 150 പേരാണ് പങ്കെടുത്തത്. 1500ലധികം അനാഥകളെയാണ് കൊസോവോയില്‍ ഖത്തര്‍ ചാരിറ്റി ഏറ്റെടുത്തിരിക്കുന്നത്. മൗറീഷ്യസില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കായികദിന പരിപാടിയിലും നിരവധി അനാഥകള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.