ദോഹ മെട്രോ റെയില്‍: ഗ്രീന്‍ ലൈനില്‍ രണ്ട് ബോറിങ്  മെഷീനുകളുടെ ദൗത്യം അവസാനിച്ചു

ദോഹ: രാജ്യത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ രണ്ട് ടണല്‍ ബോറിംഗ് മെഷീനുകളുടെ (ടി.ബി.എം) ദൗത്യം വിജയകരമായി അവസാനിച്ചതായി മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഖത്തര്‍ റെയില്‍ പ്രഖ്യാപിച്ചു. 
ദോഹ മെട്രോ പദ്ധതിയുടെ പ്രധാന നാഴികക്കല്ലുകളിലൊന്നാണിത്. മെട്രോ റെയിലിന് വേണ്ടിയുള്ള തുരങ്കനിര്‍മാണം ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും ഖത്തര്‍ റെയില്‍ വ്യക്തമാക്കി. റയ്യാനിലെും ഗറാഫയിലെയും രണ്ട് ബോറിങ് മെഷീനുകള്‍ മുശൈരിബിലത്തെുന്നതിന് മുമ്പ് നാല് പ്രധാന തടസ്സങ്ങളെ വിജയകരമായി നേരിട്ടതായും റെയില്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
ഒരു പദ്ധതിയില്‍ ഒരേ സമയം ഏറ്റവുമധികം ബോറിങ് മെഷീനുകള്‍ ഉപയോഗിക്കുന്നുവെന്ന കാര്യത്തില്‍ ദോഹ മെട്രോ നേരത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയിരുന്നു. 21 ടണല്‍ ബോറിങ്് മെഷീനുകളാണ് ഒരേ സമയം ദോഹ മെട്രോ പദ്ധതിയില്‍ തുരങ്ക നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്നത്. 
റയ്യാനിലെയും ഗറാഫയിലെയും രണ്ട് ടി.ബി.എമ്മുകളും സമയനിഷ്ടപ്രകാരം അവയുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതായും സന്തോഷകരമായ നിമിഷമാണിതെന്നും ഖത്തര്‍ റെയില്‍ പ്രോജക്ട് ഡയറക്ടര്‍ ജാസിം അല്‍ അന്‍സാരി പറഞ്ഞു. വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യം വിജയകരമായി മുമ്പോട്ട് പോകുന്നുവെന്നതിന്‍െറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. അല്‍ റിഫയില്‍ നിന്നും അല്‍ മന്‍സൂറ വരെ 33 കിലോമീറ്റിലധികമുണ്ട് തുരങ്കങ്ങള്‍. 
രണ്ട് ബോറങ് മെഷീനുകളും ദൗത്യം പൂര്‍ത്തീകരിച്ചതോടെ തിരികെനല്‍കും. ഗ്രീന്‍ ലൈനിലെ ബാക്കി ടണല്‍ ബോറിംഗ് മെഷീനുകളുടെ ദൗത്യം ഏപ്രില്‍ ആദ്യത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജര്‍മനിയിലെ ബെര്‍ലിനില്‍ നിന്നുമാണ് തുരങ്ക നിര്‍മാണത്തിനാവശ്യമായ മെഷീനുകള്‍ എത്തിച്ചത്. ദോഹ പോര്‍ട്ട് അതോറിറ്റി, മിലാഹ, ഖത്തര്‍ കസ്റ്റംസ്, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ്, ലഖ്വിയ, നിരവധി കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ടി.ബി.എമ്മുകള്‍ ദോഹയിലത്തെിച്ചത്. 
2019ഓടെ ദോഹ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2020ഓടെ ലുസൈല്‍ ട്രാമും ഗതാഗതത്തിനായി സജ്ജമാകും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.