അല്‍ ഖസ്സാര്‍ മെട്രോ സ്റ്റേഷന്‍ അമീര്‍ സന്ദര്‍ശിച്ചു

ദോഹ: നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോ റെയിലിന്‍െറ പ്രധാന സ്റ്റേഷനുകളിലൊന്നായ അല്‍ ഖസ്സാര്‍ മെട്രോ സ്റ്റേഷന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സന്ദര്‍ശിച്ചു. സ്റ്റേഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച അമീര്‍ നിര്‍മാണ പുരോഗതി വിലയിരുത്തുകയും പൂര്‍ത്തിയായ ഭാഗങ്ങള്‍ നോക്കിക്കാണുകയും ചെയ്തു. ഇസ്ലാമിക് വാസ്തുവിദ്യയനുസരിച്ച് പരിസ്ഥിതിക്കനുയോജ്യമായ രൂപരേഖ പ്രകാരം നിര്‍മിക്കുന്ന സ്റ്റേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ അമീറിനോട് വിവരിച്ചു. ദോഹ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന ഇന്‍റീരിയര്‍ ഡിസൈനുകള്‍ അമീറിനെ കാണിക്കുകയും ചെയ്തു. 
മെട്രോ റെയിലിന്‍െറ നിര്‍മാണ പദ്ധതികളും പുരോഗതിയും നിര്‍മാണ ഘട്ടങ്ങളും അതിന്‍െറ സാങ്കേതിക വിദ്യകളും തുരങ്ക നിര്‍മാണവും വിശദമാക്കുന്ന ഡോക്യുമെന്‍ററി അമീറിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. മെട്രോ റെയിലിന്‍െറയും ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റിന്‍െറയും എക്സ്റ്റീരിയര്‍ ഡിസൈനുകളുടെ ശരിപ്പകര്‍പ്പ് അമീര്‍ പരിശോധിക്കുകയും ചെയ്തു. ദോഹ വെസ്റ്റ് ബേയില്‍ നിര്‍മാണത്തിലിരിക്കുന്ന അല്‍ ഖസ്സാര്‍ മെട്രോ സ്റ്റേഷന്‍ റെഡ് ലൈന്‍ മെട്രോയിലാണ് ഉള്‍പ്പെടുന്നത്. പദ്ധതി പ്രദേശത്തത്തെിയ അമീര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ഗതാഗത മന്ത്രി ജാസിം സൈഫ് അല്‍ സുലൈത്തി എന്നിവര്‍ അമീറിനെ അനുഗമിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.