ദോഹ: ട്രാഫിക് വിഭാഗവുമായി സഹകരിച്ച് ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍ ഗതാഗത ബോധവല്‍കരണം സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍െറ ഭാഗമായി പൊതുജനങ്ങള്‍, ഡ്രൈവര്‍മാര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ബോധവല്‍കരണ പരിപാടികള്‍, വിവിധ മത്സരങ്ങള്‍, ട്രാഫിക് പ്രതിജ്ഞ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഖത്തര്‍ സി.ഇ.ഒ ഡോ. സമീര്‍ മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍. റോഡുകള്‍ ഉപയോഗിക്കുന്നവരെല്ലാം റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കണമെന്നും അത് നടപ്പിലാക്കുകയെന്നത് ട്രാഫിക് വിഭാഗത്തിന്‍െറ ഉത്തരവാദിത്തം മാത്രമാണെന്ന് കരുതരുതെന്നും ഖത്തര്‍ ട്രാഫിക് ബോധവല്‍കരണ വിഭാഗം ഓഫീസര്‍ ഫഹദ് മുബാറക് അബ്ദുല്ല പറഞ്ഞു. കാമ്പയിന്‍െറ ബ്രാന്‍ഡ് അംബാസഡറായി ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലുളളവര്‍ വരുന്നത് കൂടുതല്‍ ജനങ്ങളിലേക്ക് സന്ദേശമത്തെിക്കാന്‍ സഹയാകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിന്‍െറ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരവും പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഫോട്ടോ മത്സരവും നടക്കും.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1000, 750, 500 റിയാല്‍ വീതം ക്യാഷ് പ്രൈസും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവചരിത്രവും ട്രാഫിക് വിഭാഗം നല്‍കുന്ന ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍ക്കും.
കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക സമ്മാനവും നല്‍കും. പൊതുജനങ്ങള്‍ക്കായി നടത്തുന്ന മത്സര വിജയികള്‍ക്കുളള സമ്മാന തുക 1500, 1000, 500 എന്നിങ്ങനെയായിരിക്കും.
മൊത്തം മാര്‍ക്കിന്‍െറ 75 ശതമാനം വിധികര്‍ത്താക്കള്‍ നല്‍കുന്നതും 25 ശതമാനം ഫേസ് ബുക്കില്‍ ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലുമാണ് വിജയികളെ തെരഞ്ഞെടുക്കുക. ഇംഗ്ളീഷ്, അറബി, ഉറുദു, മലയാളം, ഹിന്ദി, തമിഴ്, സിംഹള, നേപ്പാളി ഭാഷകളില്‍ ലഘുലേഖകളും പുറത്തിറക്കും. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പോസ്റ്റര്‍ ഡിസൈനിങ് മത്സരം നടക്കും.
കൈകൊണ്ട് വരച്ചും ഡിജിറ്റല്‍ ഡിസൈന്‍ ചെയ്തുമാണ് പോസ്റ്റര്‍ തയാറാക്കേണ്ടത്. അവസാന തിയ്യതി ഫെബ്രുവരി 18 ആണ്. മത്സര ഫലങ്ങള്‍ 29ന് പ്രഖ്യാപിക്കും.
മാളുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് ആളുകള്‍ക്ക് ട്രാഫിക് പ്രതിജ്ഞ എടുക്കാനും സൗകര്യമൊരുക്കുമെന്ന് ആസ്റ്റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഖില്‍ ജോസഫ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ട്രാഫിക് വിഭാഗത്തിലെ പി.ആര്‍. ഓഫീസര്‍ ഷഹീം റാഷിദ് അല്‍ ആതിഫ്, കമ്മ്യൂണിറ്റി റീച്ച്ഒൗട്ട് ഓഫീസര്‍ ഫൈസല്‍ ഹുദവി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.