ജി.സി.സി നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

ദോഹ: 13മത്  ജി.സി.സി നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം. ദോഹ ഹമദ് അക്വാറ്റിക് സെന്‍ററിലാണ് ഫെബ്രുവരി ആറ് വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. അന്താരാഷ്ട്ര നീന്തല്‍ ഫെഡറേഷന് കീഴില്‍ ഖത്തര്‍ നീന്തല്‍ അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ആതിഥേയരായ ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്റൈന്‍ എന്നീ നാല് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അബ്ദുല്ല മുഹമ്മദ് അല്‍ യഹ്രി, ഉമര്‍ ഹിഷാം ഉമര്‍, അബ്ദുറഹ്മാന്‍ ഖാലിദ് അല്‍ കുവാരി, നൂഹ് അബ്ദുല്‍ അസീസ് അല്‍ കുലൈഫി, ഫെറാസ് മുഹമ്മദ് അല്‍ സഈദി തുടങ്ങി നിരവധി മികച്ച താരങ്ങളാണ് ഖത്തറിനായി നീന്തല്‍കുളത്തിലിറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യദിനം സമാപിച്ചപ്പോള്‍ എട്ട് സ്വര്‍ണമടക്കം 17 മെഡലുകളുമായി ഖത്തര്‍ മുമ്പിലാണ്. 
അഞ്ച് സ്വര്‍ണം നേടിയ ബഹ്റൈനാണ് രണ്ടാം സ്ഥാനത്ത്. രണ്ട് സ്വര്‍ണവുമായി ഒമാന്‍ മൂന്നാമത് നില്‍ക്കുന്നു. ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ സ്വിമ്മിങ് അസോസിയേഷന്‍ അസി. ജനറല്‍ സെക്രട്ടറി ഈസ അല്‍ സറായുടെ നേതൃത്വത്തില്‍ ഹമദ് അക്വാറ്റിക് സെന്‍ററില്‍ വെച്ച് ടെക്നിക്കല്‍ കമ്മിറ്റി യോഗം നടന്നു. 2023ല്‍ നടക്കാനിരിക്കുന്ന ലോക അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ വേദിയാകുന്നുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് വന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.