ആല്‍ഥാനി ഫോട്ടോഗ്രാഫി  പുരസ്കാരം മലയാളികള്‍ക്കും

ദോഹ: രാജ്യാന്തര ഫോട്ടോഗ്രഫി പുരസ്കാരമായ ആല്‍ഥാനി ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയവരില്‍ രണ്ടു മലയാളികളും. ജയന്‍ ഓര്‍മ, സതീശ് നായര്‍ എന്നിവരാണ് പുരസ്കാര പട്ടികയിലുള്ളത്. ആല്‍ഥാനി ഗോള്‍ഡ് മെഡല്‍സ് വേള്‍ഡ്വൈഡ് ജനറല്‍ വിഭാഗത്തില്‍ കളര്‍ പ്രിന്‍റ് വിഭാഗത്തിലാണ് ജയന്‍ ഓര്‍മയ്ക്ക് പുരസ്കാരം ലഭിച്ചത്. അഞ്ചല്‍ സ്വദേശിയായ ജയന്‍ ഓര്‍മ 19 വര്‍ഷമായി ഗള്‍ഫ് ടൈംസ് ദിനപത്രത്തില്‍ ഫാട്ടോഗ്രഫറാണ്.
ആല്‍ഥാനി ഗോള്‍ഡ് മെഡല്‍ ഖത്തര്‍ എന്‍ട്രികളിലാണ് സതീശ് നായര്‍ക്ക് പുരസ്കാരം. 
കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ സതീശ് നായര്‍ ഖത്തര്‍ കെമിക്കല്‍ കമ്പനി ഉദ്യോഗസ്ഥനാണ്. രാജ്യാന്തരം, ഖത്തര്‍, മിഡില്‍ ഈസ്റ്റ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് സൗദ് ആല്‍ഥാനി ഫോട്ടോ പുരസ്കാരം നല്‍കുന്നത്. ഖത്തര്‍ മുന്‍ മന്ത്രിയും പ്രമുഖ ആര്‍ട് കലക്ടറുമായ ശൈഖ് സൗദ് ബിന്‍ മുഹമ്മദ് ആല്‍ഥനിയാണ് 2000 മുതല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്. 2014 നവംബറില്‍ 48 ാം വയസില്‍ ലണ്ടനില്‍ വച്ച് ശൈഖ് സൗദ് അന്തരിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.