ദോഹ: സിറിയയില്‍ യുദ്ധത്തിന് വിരാമമായാലും യുദ്ധ കുറ്റകൃത്യം ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അഭിപ്രായപ്പെട്ടു. യുദ്ധ കുറ്റ കൃത്യം ചെയ്തുവെന്നതിന് വേണ്ട തെളിവുകള്‍ വേണ്ടുവോളം ഉണ്ടെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര കോടതിയില്‍ ഇവ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അല്‍ജസീറ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. തുര്‍ക്കിയും റഷ്യയും മുന്‍കൈ എടുത്ത് നടത്തിയ വെടി നിര്‍നിര്‍ത്തല്‍ പദ്ധതി ഇന്നലെ മുതലാണ് നിലവില്‍ വന്നത്. ഈ നിക്കത്തെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ ഏറെ സുപ്രധാനമായ നീക്കമാണിത്. വെടി നിര്‍ത്തുന്നതിന് റഷ്യയുടെ പങ്കാളിത്തം അനിവാര്യമാണ്. സിറിയയിലെ പ്രതിപക്ഷത്തെ തങ്ങള്‍ പിന്തുണച്ചത് അവരുടെ ഭാഗത്ത് നീതിയുണ്ടെന്ന് മനസ്സിലാക്കിയാണ്.
പിന്തുണ ഇനിയും തുടരുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. സിറയയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്. അതിനുള്ള ശക്തമായ നീക്കം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.