ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കുകളായ റയ്യാന്‍ ബാങ്ക്, ബര്‍വ ബാങ്ക്, ഖത്തര്‍ ഇന്‍റര്‍നാഷ്ണല്‍ ബാങ്ക് എന്നിവ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.
മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലേക്ക് വന്ന് കൊണ്ട് ഒറ്റ ബാങ്കായി പ്രവര്‍ത്തിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 22 ബില്യന്‍ റിയാല്‍ മൂലധനമുള്ള 160 ബില്യന്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന മധ്യേഷ്യയിലെ മൂന്നാമത് ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കായിരിക്കുമിതെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ ബാങ്ക്, ധനകാര്യ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, മൂന്ന് ബാങ്കുകളുടെയും ഷെയര്‍ ഉടമകര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി ഇതിനകം തന്നെ നേടിക്കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബാങ്കിംഗ് മേഖലയില്‍ വലിയ കുതിപ്പിന് ഈ തീരുമാനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് ബാങ്കുകളുടെയും പ്രവര്‍ത്തന പരിചയം മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ തോതിലുള്ള പിന്തുണ നല്‍കുമെന്നാണ് കരതുപ്പെടുന്നത്.
ബാങ്കിന്‍്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ചായിരിക്കും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.