അടിയന്തിര സഹായമത്തെിക്കാന്‍ റാഫ് 

ദോഹ: ആഭ്യന്തര സംഘര്‍ഷത്താല്‍ കടുത്ത ദുരിതം പേറുന്ന സിറിയയിലെ അലപ്പോ നിവാസികള്‍ക്ക് അടിയന്തിര സഹായമത്തെിക്കുമെന്ന് റാഫ്(ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസ്) പ്രഖ്യാപിച്ചു. 
അവശ്യ സാധനങ്ങളും അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സേവനങ്ങളും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നും റാഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 
ഷെല്‍ട്ടറുകള്‍, ടെന്‍റുകള്‍, ബ്ളാങ്കറ്റുകള്‍, റൈന്‍ ഇന്‍സുലേറ്റര്‍, ഹീറ്ററുകള്‍, ഇന്ധനം, കിടക്കകള്‍, വസ്ത്രങ്ങള്‍ എന്നിവയും അലപ്പോ നിവാസികള്‍ക്കായി വിതരണം ചെയ്യുമെന്നും കൂടാതെ ഭക്ഷ്യ പാക്കറ്റുകള്‍, കുഞ്ഞുങ്ങള്‍ക്കായുള്ള പാല്‍, മറ്റു അടിയന്തിര വൈദ്യ സഹായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഇതിലുള്‍പ്പെടുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം മുമ്പ് തന്നെ  റാഫ് ആരംഭിച്ചിരുന്നു. അലപ്പോയിലെ നിലവിലെ സാഹചര്യം വളരെ ദയനീയമാണെന്നും ദാരുണമാണെന്നും അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് റാഫ് തങ്ങളുടെ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 
കടുത്ത ഉപരോധത്തിലകപ്പെട്ടിരിക്കുന്ന അലപ്പോ നിവാസികള്‍, 20 ദിവസത്തിലേറെയായി കടുത്ത ഷെല്ലാക്രമണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ നിരവധി ആളുകള്‍ സുരക്ഷിതസ്ഥാനം തേടി പോകുകയാണ്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.