ദോഹ: രാജ്യത്തെ ഏറ്റവും വലിയ സ്കൈ ഡൈവിംഗ് പ്രകടനം ഇന്ന് ആസ്പയർ സോണിൽ നടക്കും. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ആർമി പാരച്ച്യൂട്ട്, പാരാമോട്ടോർ ടീമംഗങ്ങളാണ് ആസ്പയർ സോൺ ഫൗണ്ടേഷെൻറ ദേശീയദിനാഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് സ്കൈ ഡൈവിംഗ് പ്രകടനം നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കൈ ഡൈവിംഗ് ടീമാണ് ആസ്പയറിലെത്തുന്നത്. ഇന്നും നാളെയുമായി ഫുറൂസിയ റോഡിനടുത്തുള്ള തടാകത്തിന് പിറകിൽ വൈകിട്ട് നാലിനും അഞ്ചിനുമാണ് പ്രകടനം നടക്കുക. ഡിസംബർ 14 മുതൽ 19 വരെയുള്ള ആസ്പയർ സോൺ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്കൈ ഡൈവിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തർ ആർമിക്ക് പുറമേ, ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ പ്രകടനങ്ങളും കാഴ്ചക്കാർക്ക് ആസ്വദിക്കാനാകും. വെള്ളിയാഴ്ച ലഖ്വിയയ്ക്ക് കീഴിലുള്ള പരിശീലനം ലഭിച്ച കുതിരകളുടെയും പോലീസ് നായകളുടെയും പ്രദർശനവും നടക്കും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയാണിത്. കുതിരകളുടെ വ്യത്യസ്ത പ്രകടനങ്ങൾ ഇതിൽ അരങ്ങേറും.
മവാതിർ ഖത്തറിെൻറ ക്ലാസിക് കാർ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. 15 മുതൽ 17 വരെ ഔട്ട്ഡോർ പിച്ച് 10ലാണ് പ്രദർശനം. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ സോഷ്യൽ മീഡിയായ ഇൻസ്റ്റഗ്രാമിൽ ഫോട്ടോഗ്രാഫി മത്സരവും ആസ്പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 14 മുതൽ 19 വരെ നടക്കുന്ന മത്സരത്തിൽ ആസ്പയർ സോണിൽ നിന്നും ക്ലിക്ക് ചെയ്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യേണ്ടത്. AspireND2016 എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ടത്. കൂടുതൽ ലൈക് നേടി ജേതാക്കളായി വരുന്നവരെ കാത്തിരിക്കുന്നത് ഒരു ലക്ഷം റിയാൽ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.