ദോഹ: ഖത്തറുമായി അമേരിക്കക്ക് ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഉള്ളതെന്ന് ഖത്തറിലെ അമേരിക്കൻ അംബാസഡർ ദാന ഷേൽ സ്മിത്ത് വ്യക്തമാക്കി. ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ ഭരണകൂകടത്തിനും ജനത്തിനും അമേരിക്കൻ ജനതയുടെ പ്രത്യേക അഭിനന്ദം അറിയിക്കുന്നതായി ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവർ അറിയിച്ചു.
ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢമാകേണ്ട സാഹചര്യമാണ് ഇപ്പോഴെന്ന് വ്യക്തമാക്കിയ അബംസാഡർ ഇതിന് വേണ്ടി യത്നിക്കുമെന്ന് അറിയിച്ചു. ഇരു രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക–വാണിജ്യ ബന്ധം കൂടുതൽ ശക്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഖത്തറിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾ അമേരിക്കയിൽ ഉപരി പഠനം നടത്തി വരികയാണ്. വരും ദിനങ്ങളിൽ പരസ്പര ബന്ധം കൂടുതൽ സുദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പ്രത്യാഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.