ദോഹ: ലോകം കാത്തിരുന്ന സ്വപ്ന പോരാട്ടം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ അകലം മാത്രം. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ സ്പെയിനിൽ നിന്നുള്ള ബാഴ്സലോണയും ഏഷ്യൻ വമ്പന്മാരായ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയും തമ്മിലുള്ള ഖത്തർ എയർവെയ്സ് കപ്പ് പോരാട്ടത്തിന് വൈകിട്ട് ഏഴിന് ഗറാഫയിലെ ഥാനി ബിൻ ജാസിം സ്റ്റേഡിയത്തിൽ കിക്കോഫ് വിസിലുയരുന്നതോടെ ഫുട്ബോൾ ലോകത്തിെൻറ കാത്തിരിപ്പിന് അറുതിയാകും. ബാഴ്സലോണയുടെ മുഴുവൻ താരങ്ങളും ദോഹയിൽ അൽ അഹ്ലിക്കെതിരായ പോരാട്ടത്തിൽ പന്തു തട്ടാനിറങ്ങും.
പരിക്ക് മൂലം ജെറമി മാത്യൂ ദോഹയിലെത്തില്ല. മെസ്സി, നെയ്മർ, സുവാരസ്, പിക്വ, റാകിറ്റിച്, റാഫിഞ്ഞ, ജോർഡി ആൽബ തുടങ്ങിയവരും ബാഴ്സ ബി ടീമിൽ നിന്ന് കാൾസ് അലേനയും ബോർജ ലോപസും എന്നിവരും ബാഴ്സ നിരയിലുണ്ട്. അതേസമയം, ബാഴ്സയുടെ എതിരാളികളെ എഴുതിത്തള്ളാനാകില്ല. സൗദി പ്രീമിയർ ലീഗ്, സൗദി കപ്പ്, സൂപ്പർ കപ്പ് ജേതാക്കളായെത്തുന്ന അൽ അഹ്ലി ബാഴ്സക്ക് വെല്ലുവിളിയുയർത്താൻ പോന്ന ടീം തന്നെയാണ്. ഇരു ചാമ്പ്യൻടീമുകളും തങ്ങളുടെ മുഴുവൻ നിര ടീമുമായാണ് ദോഹയിലേക്ക് വിമാനം കയറിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.