പോലീസ്​ ചമഞ്ഞ്  ടാക്സി ഡ്രൈവറിൽനിന്ന് പണംതട്ടിയ വിദേശ യുവതിക്ക്്  തടവ്

ദോഹ: പോലീസ്​ ഓഫീസറായി വന്ന് ആൾമാറാട്ടം നടത്തി ടാക്സി ഡ്രൈവറിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ സോമാലിയൻ യുവതിക്ക് ഒരു വർഷം തടവ് .  ദോഹ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.    ദോഹയിലെ അൽ സദ്ദിൽ നിന്നും  ടാക്സിയിൽ കയറിയ യുവതി താൻ  മദീനത് ഖലീഫയിലെ ഗതാഗത വകുപ്പിലെ പോലീസ്​  ഓഫീസറാണെന്ന് ഡ്രൈവറെ അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിെൻറ ആവശ്യത്തിനാണന്ന് തെറ്റിദ്ധരിപ്പിച്ച്  ഡ്രൈവറുടെ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്​, വാഹനത്തിെൻറ രജിസ്​ട്രേഷൻ എന്നിവ കൈക്കലാക്കാൻ ശ്രമിച്ചു. എന്നാൽ കൈയിൽ ഐ.ഡി കാർഡ് മാത്രം കൈയിലുണ്ടായിരുന്ന ഡ്രൈവർ തെൻറ ഓഫീസിലാണ് മറ്റ് രേഖകൾ എന്നറിയിക്കുകയായിരുന്നു. തുടർന്ന് അൽ റയ്യൻ ഗതാഗത വകുപ്പ് ഓഫീസിലേക്ക് പോകാൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ഓഫീസിൽ എത്തിയശേഷം 6000 റിയാൽ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇത്രയും തുക ഇല്ലെന്ന് അറിയിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 400 റിയാൽ ബലം പ്രയോഗിച്ച് വാങ്ങി സ്​ഥലം വിടുകയായിരുന്നു. 
ഇതിനുശേഷം ഡ്രൈവർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ ഈർജിത അന്വേഷണത്തിലാണ് പ്രതി വലയിലായത്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.