ദോഹ: രാജ്യത്തെ റോഡപകടങ്ങളും അപകടത്തെതുടര്‍ന്നുള്ള മരണനിരക്കും കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 2016 അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളിലായി ഖത്തറിലാകമാനം ആകെ 127,907 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 136,574 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടങ്ങളത്തെുടര്‍ന്നുള്ള മരണനിരക്കില്‍ 22.7 ശതമാനത്തിന്‍െറ കുറവും ആകെയുള്ള അപകടങ്ങളില്‍ 6.3 ശതമാനത്തിന്‍െറ കുറവുമാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഗതാഗതസംബന്ധമായ എല്ലാ അപകടങ്ങളും, സാരമായതും ചെറിയ പരിക്കുകളും, കാല്‍നട യാത്രക്കാര്‍ക്ക് സംഭവിച്ച അപകടങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. കൗതുകകരമായ വസ്തുത, അപകടങ്ങളില്‍ 97.6 ശതമാനവും സംഭവിച്ചത് 2016 ജൂണിലാണെന്നുള്ളതാണ്്. എന്നാല്‍, അപകടങ്ങളിലെ പരിക്കുകളുടെ തോതില്‍ 2015 നെ അപേക്ഷിച്ച് വര്‍ധന കാണിക്കുന്നുണ്ട്. 7.2 ശതമാനമാണ് ഈയിനത്തില്‍ വര്‍ധനയുള്ളത്. 2015ല്‍ 4,296 പരിക്കുകളായിരുന്നുവെങ്കില്‍ 2016 ആറുമാസത്തിനിടെ 4,606 പരിക്കുകളാണ് റോഡപകടങ്ങളത്തെുടര്‍ന്ന് സംഭവിച്ചിട്ടുള്ളത്. ഇതില്‍ ചെറിയ പരിക്കുകള്‍ 88.5 ശതമാനവും വലിയ പരിക്കുകള്‍ 9.3 ശതമാനവമാണ്. അപകടങ്ങളത്തെുടര്‍ന്നുള്ള മരണനിരക്ക് 0.06 ശതമാനമാണ്. 2015നെ അപേക്ഷിച്ച് 27.6 ശതമാനത്തിന്‍െറ കുറവാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. റോഡപകടങ്ങളില്‍ മരിക്കുന്ന സ്വദേശികളുടെ എണ്ണത്തിലും 22.2 ശതമാനത്തിന്‍െറ കുറവുണ്ടായിട്ടുണ്ട്.
ഒരുലക്ഷം പേര്‍ക്ക് 6.3 അപകടങ്ങള്‍ എന്നാണ് ഖത്തറിലെ അപകടനിരക്കിന്‍െറ തോത്. ഈ രംഗത്തെ അന്താരാഷ്ട്ര തോത് ഒരുലക്ഷംപേര്‍ക്ക് 12 അപകടങ്ങള്‍ എന്നതാണ്്. ഒൗദ്യോഗിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപകടനിരക്കില്‍നിന്നും 47.5 ശതമാനം കുറവാണ് ഖത്തറിലെ അപകട നിരക്കെന്ന് സാരം. ഈ നിരക്കില്‍ 28.4 ശതമാനത്തിന്‍െറ കുറവും കാണിക്കുന്നുണ്ട്. റോഡപകടനിരക്ക് കുറക്കുന്നതിനായി വിപുലമായ പരിപാടികളാണ് ഖത്തര്‍ ആഭ്യന്തര-ട്രാഫിക് മന്ത്രാലയങ്ങള്‍ നടത്തിവരുന്നത്. അത്യാധുനിക റഡാറുകളും ക്യാമറുകളും സ്ഥാപിച്ചും, ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതും റോഡപകടനിരക്ക് കുറക്കാന്‍ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.