ദോഹ: വ്യവസായ മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും മേഖലയുടെ മുഖച്ഛായ മാറ്റുകയും ചെയ്യന്ന ആഗോള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പെടെ ഗള്‍ഫില്‍ നിന്ന് അഞ്ചു സ്ഥാപനങ്ങള്‍ ഇടം നേടി. മേഖലയില്‍നിന്നുള്ള ഗ്ളോബല്‍ ചാലഞ്ചേഴേ്സ് കമ്പനികളുടെ വരുമാനം 8,000 കോടിയില്‍ നിന്ന് 13,300 കോടി ഡോളറാക്കിയാണ് ഉയര്‍ത്തിയത്. ഇത് മിഡില്‍ ഈസ്റ്റിലെ ആഭ്യന്തര ഉത്പാദന വരുമാനത്തിന്‍്റെ ആറു ശതമാനത്തിനു തുല്യമാണ്. ഖത്തറില്‍നിന്ന് ദേശീയ വിമാന കമ്പനി ഖത്തര്‍ എയര്‍വെയ്സ് ആണ് ഗ്ളോബല്‍ ചാലഞ്ചഴേ്സ് പട്ടികയില്‍ ഉള്‍പ്പെട്ടത്. യു എ ഇയില്‍നിന്ന് എമിറേറ്റ്സ് ഗ്ളോബല്‍ അലുമിനിയം, ഇത്തിഹാദ് എയര്‍വേയ്സ്, യു.എ. ഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ചത്. സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷനാണ് മറ്റൊരു സ്ഥാപനം. ദി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ് (ബി സി ജി) പട്ടിക തയാറാക്കിയത്. മികച്ച ഇടപെടലുകളിലൂടെ വിപണിയില്‍ വളര്‍ച്ച കൈവരിക്കുന്നതിനു പുറമെ മേഖലക്ക് നേതൃത്വം നല്‍കുകയും പ്രതീക്ഷയും ആത്മവിശ്വാസവും പുലര്‍ത്തുകയും ചെയ്യന്ന വന്‍കിട കമ്പനികളെയാണ് ഗ്ളോബല്‍ ചലഞ്ചഴേ്സ് ആയി പരിഗണിക്കുന്നതെന്ന് ബി.സി.ജി പാര്‍ട്ണറും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റ്യാനോ റിസ്സി പറഞ്ഞു. 2009-214ല്‍ നിന്ന് 2016ലത്തെമ്പോള്‍ മിഡില്‍ ഈസ്റ്റിലെ കമ്പനികള്‍ വരുമാനത്തില്‍ ഒന്നര ഇരട്ടി വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എമിറേറ്റ്സ്, ഗ്ളോബല്‍ അലുമിനിയം, ഖത്തര്‍ എയര്‍വെയ്സ് പോലുള്ള കമ്പനികള്‍ രണ്ടിരട്ടി വളര്‍ച്ചയാണ് നേടിയത്. മിഡില്‍ ഈസ്റ്റില്‍ നിന്നു രണ്ടു കമ്പനികള്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഗ്രാജ്വേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെട്ടു. സൗദി അരാംകോ യും യു.എ.ഇയുടെ എമിറേറ്റ്സ് എയര്‍ലൈനുമാണിവ. ആഗോളാടിസ്ഥാനത്തില്‍ 100 സ്ഥാപനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രവര്‍ത്തനത്തിലൂടെ സാമ്പത്തിക മേഖലക്ക് ഉണര്‍വു പകരുകയും അതിവേഗ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് പട്ടികയില്‍ ഇവയെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.