??????? ???????? ?????? ???????? ?????????????????

ഒളിമ്പിക് ഗ്രാമത്തില്‍ ഉയര്‍ന്നു ‘ബൈത്ത് ഖത്തര്‍’ വീട്

ദോഹ: റിയോ ഒളിമ്പിക് ഗ്രാമത്തിലെ ഖത്തര്‍ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും ഒൗദ്യോഗിക വസതിയായ  ബൈത്ത് ഖത്തര്‍ തുറന്നു. ഖത്തറിന്‍െറ സംസ്കാരവും പാരമ്പര്യവും വെളിപ്പെടുന്നതോടൊപ്പം  ഒളിമ്പിക് മല്‍സരങ്ങളോടുള്ള ഖത്തറിന്‍െറ അഭിനിവേശവും പ്രകടമാകുന്നതാണ് ബൈത്ത് ഖത്തര്‍.  
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജോആന്‍ ബിന്‍ ഹമദ് ആല്‍ഥാനിക്കും കായികരംഗത്തെ മറ്റു ഉദ്യോഗസ്ഥര്‍ക്കും സ്വീകരണം നല്‍കിയാണ് ‘ഖത്തര്‍ വീടിന്‍െറ’ ഒൗദ്യോഗിക നടപടികള്‍ ആരംഭിച്ചത്. ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി, ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്, നാഷനല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റുമാര്‍, മറ്റു അതിഥികള്‍ എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്തു. ഒളിമ്പിക്സ് മല്‍സരങ്ങളുടെ കരുത്തും പശ്ചാത്തലവും  വിളംബരം ചെയ്യുന്ന വിവിധയിനം പരിപാടികളും അരങ്ങേറി. 
ഖത്തറിന്‍േറത് കായികമല്‍സരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന പാരമ്പര്യമാണെന്നും വിവിധ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഒന്നിപ്പിക്കുന്നതിനും,  പരസ്പരമുള്ള സൗഹാര്‍ദത്തിനും ആദരവിനും ഇത്തരം മേളകള്‍ സഹായകമാകുമെന്നും ശൈഖ് ജോആന്‍ പറഞ്ഞു. 
ബൈത്ത് ഖത്തറില്‍ ലോകപ്രശസ്ത പാചകക്കാരാണ് ഭക്ഷണം തയ്യാറാക്കുന്നത്. കൂടാതെ അറബിക് കാലിഗ്രഫി, തല്‍ക്ഷണമുള്ള സംഗീത പരിപാടികള്‍, ഹാന്‍റ് പെയിന്‍റിങ് തുടങ്ങിയ ഖത്തറിന്‍െറ തനത് സാംസ്കാരിക പരിപാടികളും പൈതൃക സൂഖും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്യു.ഒ.സിക്കുപുറമെ ബൈത്ത് ഖത്തറില്‍ ഖത്തര്‍ ഒളിമ്പിക് ടീമിന്‍െറ പ്രായോജകരും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 
ഒളിമ്പിക്സിന്‍െറ ഭാഗമായി  ക്യു.ഒ.സി, ഖത്തര്‍ അത്ലറ്റിക് ഫെഡറേഷന്‍, ആസ്പയര്‍ അക്കാദമി എന്നിവയും ‘ഫ്യൂച്ചറോ ഒളിമ്പികോ, റിയോ ഡി ജനീറോ അത്ലറ്റിക് ഫെഡറേഷന്‍ എന്നിവരും സംയുക്തമായി പുതു കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍  ‘ഷൈന്‍’ എന്ന പുതിയ പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.  
സ്പോര്‍ട്സ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിയോയിലെ സാമ്പത്തിക ശേഷി കുറഞ്ഞവരെ ആസ്പയര്‍ അക്കാദമിയിലത്തെിച്ച് പരിശീലനം വിദഗ്ധ പരിശീലനം നല്‍കുന്നതാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.