ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി

ദോഹ: റിയാദില്‍ നടന്ന ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ 17ാമത് കൂടിയാലോചന സമിതി യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പങ്കെടുത്തു. ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം സംബന്ധിച്ചും ജി.സി.സി സംയുക്ത സുരക്ഷ നടപടികളെ സംബന്ധിച്ചും ആഭ്യന്തരമന്ത്രിമാര്‍ ചര്‍ച്ചചെയ്തു.
നേരത്തെ റിയാദ് എയര്‍ബേസിലത്തെിയ ആഭ്യന്തരമന്ത്രിയെ സൗദി കിരീടവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ താമര്‍ ആല്‍ഥാനി തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് സ്വീകരിച്ചു.
റിയാദിലത്തെിയ ആഭ്യന്തരമന്ത്രി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ സംബന്ധിച്ചും നയതന്ത്രബന്ധത്തെ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.