ഒട്ടകജീവിതം സമ്മാനിച്ച  മുറിപ്പാടുകളുമായി രാജേഷ് മടങ്ങി

ദോഹ: ഒട്ടകങ്ങളുടെ പരിശീലകനായി ദുരിതജീവിതം നയിക്കേണ്ടി വന്നതിനത്തെുടര്‍ന്ന് എംബസിയില്‍ അഭയംതേടിയ നെടുമങ്ങാട് സ്വദേശി ആര്‍. രാജേഷ് ഇന്നലെ നാട്ടിലേക്ക് മടങ്ങി. ജീവിക്കാനുള്ള വക തേടി ഖത്തറിലത്തെിയ രാജേഷിനെ കാത്തിരുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് ഖത്തറിലത്തെിയത്. ഒന്നര മാസത്തോളം ശഹാനിയയിലെ മരുഭൂമിയില്‍ ഒട്ടകങ്ങളെ മേക്കലായിരുന്നു ജോലി. പിന്നീട് സ്പോണ്‍സറുടെ ബന്ധുവീടിനോടനുബന്ധിച്ചുള്ള മജ്ലിസില്‍ പരിചാരകനായി നിയമിച്ചു. ആറുമാസത്തോളം ഈ ജോലി ചെയ്തു. ആദ്യം മുതല്‍ തന്നെ ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളമാണ് നല്‍കിയിരുന്നത്. 
തണുപ്പ് കാലം തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ മരുഭൂമിയില്‍ തമ്പടിക്കാന്‍ പോയതോടെ രാജേഷിനെ ശഹാനിയയിലെ ഒട്ടകയോട്ട മത്സരങ്ങള്‍ക്കുള്ള ഒട്ടകങ്ങളെ പരിശീലിപ്പിക്കാന്‍ നിയോഗിക്കുകയായിരുന്നു. ഒട്ടകത്തിന്‍െറ പുറത്തുകയറി അഞ്ചും ആറും കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ പരിശീലിപ്പിക്കണം. ഒട്ടകപ്പുറത്തെ തുടലിലുരഞ്ഞ് കാലുകള്‍ പൊട്ടി വ്രണമായി മാറി. ഇതേ ജോലിക്കായി ഇടയ്ക്ക് സൗദിയിലും കൊണ്ടുപോവാറുണ്ടായിരുന്നു. 
ഒട്ടകയോട്ട മത്സരത്തില്‍ നേരത്തെ ഇങ്ങനെ ജോക്കികളെ നിയോഗിച്ചിരുന്നു. പിന്നീട് അതിന് നിരോധം ഏര്‍പ്പെടുത്തുകയായിരുന്നു. വീട്ടിലെപ്രാരാബ്ധങ്ങള്‍ ഓര്‍ത്ത്, ദുരിതങ്ങള്‍ സഹിച്ചും ഇവിടെ തുടരാമെന്ന് കരുതിയെങ്കിലും ശമ്പളം ചോദിച്ചപ്പോള്‍ നിഷേധ മറുപടിയാണ് ലഭിച്ചത്. ജോലി ശരിക്ക് പഠിച്ച ശേഷം മാത്രമേ ശമ്പളം തരൂ എന്ന നിലപാടിലായിരുന്ന തൊഴിലുടമ. നാല് മാസം ഈ ജോലി ചെയ്തതിനിടക്ക് ഒരിക്കല്‍ മാത്രമാണ് ശമ്പളം കിട്ടിയത്. ഒടുവില്‍ ദുരിതം സഹിക്കാനാവാതെ കഴിഞ്ഞ മാര്‍ച്ച് 31ന് എംബസിയില്‍ അഭയം തേടുകയായിരുന്നു. ശഹാനിയയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനത്തെിയപ്പോള്‍ പരിചയപ്പെട്ട മലയാളികളാണ് എംബസിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത്. 
എംബസിക്ക് മുമ്പിലെ പാര്‍ക്കില്‍ കഴിഞ്ഞപ്പോള്‍ ഉടുതുണിമാത്രമായിരുന്നു അദ്ദേഹത്തിന്‍െറ സമ്പാദ്യം. കള്‍ച്ചറല്‍ ഫോറം സേവന വിഭാഗം പ്രവര്‍ത്തകരാണ് രാജേഷിന് ഇവിടെയത്തെി ഭക്ഷണവും വസ്ത്രങ്ങളും താല്‍കാലിക താമസസൗകര്യവും ഒരുക്കിയത്. യാത്രാരേഖകള്‍ ശരിയാക്കാനും മറ്റുസഹായങ്ങള്‍ക്കും കള്‍ചറല്‍ഫോറം പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചവര്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി പ്രകാശിപ്പിച്ചാണ് രാജേഷ് നാട്ടിലേക്ക് തിരിച്ചത്. ഇന്നലെ രാത്രി 7.50ന് തിരുവനന്തപുരത്തേക്കുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ അദ്ദേഹം നാട്ടിലേക്ക് പോയത്. 
തിരുവനന്തപുരം ജില്ലാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് അബ്ദുല്‍സലാം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുന്ദരന്‍ തിരുവനന്തപുരം, ജില്ലാ കമ്മിറ്റി അംഗം തഹ്സീന്‍, എം.എം ഫസീല്‍, നിസാം അലി എന്നിവര്‍ രാജേഷിനെ യാത്രയാക്കി.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.