ദോഹ: റൗണ്ട് എബൗട്ട് സിഗ്നലാക്കി മാറ്റിയ അല്‍ ഖഫ്ജി റോഡിലെ എന്‍വയണ്‍മെന്‍റ് ഇന്‍റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇവിടെ പാതക്കിരുവശങ്ങളിലുമുള്ള നടപ്പാതകളുടെ നിര്‍മാണം പൂര്‍ണമായിട്ടില്ല. അടുത്ത മാസം അവസാനത്തോടെ ഇന്‍റര്‍സെക്ഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ളിക് വര്‍ക്സ് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. അല്‍ഖഫ്ജി സ്ട്രീറ്റിലെ വികസന പദ്ധതികളുടെ ഭാഗമായാണ് എന്‍വയണ്‍മെന്‍റ് റൗണ്ട് എബൗട്ട് സിഗ്നല്‍ ഇന്‍റര്‍സെക്ഷനാക്കി മാറ്റിയത്. മൂന്നുവരി പാതയില്‍ നിന്ന് നാല് വരിയിലേക്ക് പാതയെ മാറ്റുന്ന പ്രവൃത്തിയും ഇതോടൊപ്പം നടക്കുന്നുണ്ട്. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടെ അവസാനിച്ചു. അടുത്ത ഘട്ടങ്ങളില്‍ അല്‍ ഹസിം, ജെലെയ്യ റൗണ്ട് എബൗട്ടുകള്‍ കൂടി ഇന്‍റര്‍സെക്ഷനുകളായി മാറും. രാജ്യത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും സുരക്ഷിത പാതയൊരുക്കുന്നതിന്‍െറയും ഭാഗമായി പ്രാദേശിക പാതകളുടെയും എക്സ്പ്രസ് വേകളുടെയും സുഗമമായ ഒരുക്കങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് അല്‍ഖഫ്ജി പാത വികസിപ്പിക്കുന്നത്. റൗണ്ട് എബൗട്ടുകള്‍ സിഗ്നല്‍ നിയന്ത്രിത ഇന്‍റര്‍സെക്ഷനുകളിലേക്ക് മാറ്റുന്നതും നടപ്പാതകളും തെരുവ് വിളക്കുകളും സ്ഥാപിക്കുന്നതും ഇതിന്‍െറ ഭാഗമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.