ഷെറാട്ടന്‍ പാര്‍ക്ക് ഭൂഗര്‍ഭ പാര്‍ക്കിങ് തുറന്നു

ദോഹ: ഷെറാട്ടണ്‍ ഹോട്ടലിന് മുന്‍വശത്തെ പുതിയ ഷെറാട്ടണ്‍ പാര്‍ക്കിന്‍െറ ഭൂഗര്‍ഭ പാര്‍ക്കിങ് തുറന്നു. നാലു നിലകളിലായുള്ള പാര്‍ക്കിങില്‍ ഒരേ സമയം 2580 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. വാഹന ഉടമകള്‍ക്ക് ഏറെ ആശ്വാസമേകുന്ന പാര്‍ക്കിങ് സൗകര്യം അനൗദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഷെറാട്ടണ്‍ പാര്‍ക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
തിരക്കേറിയ വെസ്റ്റ്ബേ ഏരിയയില്‍ പാര്‍ക്കിങ് പ്രതിസന്ധിക്ക് പരിധിവരെ പരിഹാരമാവാന്‍ ഈ സംവിധാനത്തിന് കഴിയും. നാലു നിലകളിലും പാര്‍ക്കിങ് ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാനേജ്മെന്‍റില്‍ നിന്ന് അറിയിപ്പ് വരുന്നതുവരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. കഴിഞ്ഞ വാരാന്ത്യത്തില്‍ ഭൂഗര്‍ഭപാര്‍ക്കിങില്‍ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനത്തെിയിരുന്നു. ഷെറാട്ടന്‍ പാര്‍ക്കില്‍ അവധിദിനം ചെലവഴിക്കാനെിയവരായിരുന്നു ഇവരില്‍ നല്ളൊരുപങ്കും. 
പാര്‍ക്ക് നേരത്തെ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. അഗ്നിശമന വകുപ്പിന്‍െറ അനുമതി വൈകിയതാണ് പാര്‍ക്കിങ് തുറക്കുന്നതിലെ കാലതാമസത്തിന് കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  
പാര്‍ക്കിങിന്‍െറ എല്ലാ നിലകളിലും ടോയ്ലറ്റുകളും പ്രാര്‍ഥന മുറികളുമുണ്ട്. അംഗപരിമിതര്‍ക്കായുള്ള വാഷ്റൂമുകളും ടോയ്ലറ്റുകളുമുണ്ട്. നാലു നിലകളില്‍ ഏറ്റവും വലുത് രണ്ടാം നിലയാണ്. 
ആയിരത്തിലധികം വാഹനങ്ങളെ ഈ നിലയില്‍ ഉള്‍ക്കൊള്ളും. മറ്റു മൂന്ന് നിലകളിലും 350 മുതല്‍ 500 വരെ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാനാവും. പാര്‍ക്കിങിലെ ഒരു നില ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കുമായി നീക്കിവെച്ചേക്കുമെന്നാണ് അറിയുന്നത്. ഒട്ടേറെ ഓഫിസുകളുള്ള വെസ്റ്റേ ബേ ഭാഗത്ത് നിലവില്‍ പാര്‍ക്കിങ്ങിന് മതിയായ സൗകര്യങ്ങളില്ല. ആയിരങ്ങള്‍ പങ്കെടുക്കുന്ന വിരുന്നുകള്‍ക്കും സമ്മേളനങ്ങള്‍ക്കും വേദിയാകുന്ന ഷെറാട്ടണ്‍ ഹോട്ടലും മതിയായ പാര്‍ക്കിങ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. പുതിയ പാര്‍ക്കിങ് കേന്ദ്രം തുറന്നുനല്‍കിയതോടെ ഇതിനു പരിഹാരമാകും. 
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഏരിയയില്‍ പ്രവേശിച്ചാല്‍ ഒഴിഞ്ഞുകിടക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടത്തൊന്‍ ഇലക്ട്രോണിക് ഗൈഡിങ് സംവിധാനം സജ്ജമാക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകത. 
സൂഖ് വാഖിഫ്, സിറ്റി സെന്‍റര്‍ മാള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങിന് ഈടാക്കുന്നതിനു സമാനമായ രീതിയില്‍ ഇവിടെയും ഫീസ് ഈടാക്കുമെന്നാണ് അറിയുന്നത്. സൂഖ് വാഖിഫ് ഭൂഗര്‍ഭ പാര്‍ക്കിന്‍െറ മാതൃകയിലാണ് ഷെറാട്ടണ്‍ പാര്‍ക്ക് പദ്ധതിയും രൂപകല്‍പന ചെയ്തിട്ടുള്ളത്. 91 കോടി റിയാല്‍ ചെലവിലാണ് 3,000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ സൂഖ് വാഖിഫ് ഭൂഗര്‍ഭ പാര്‍ക്കിങ് സ്ഥാപിച്ചത്. 
മുകളില്‍ പാര്‍ക്കും താഴെ മൂന്നു നിലകളില്‍ പാര്‍ക്കിങ് ഏരിയയുമാണ്. 
ഇതേ രീതിയിലാണ് ഷെറാട്ടന്‍ പാര്‍ക്ക് പദ്ധതി. കാര്‍ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് റോഡിനടിയില്‍ കൂടി ദോഹ കണ്‍വന്‍ഷന്‍ സെന്‍ററിലേക്കു കടക്കാന്‍ തുരങ്കവുമുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.