സെന്‍യാര്‍ ഫെസ്റ്റിവലിന് ആവേശകരമായ സമാപനം

ദോഹ: കതാറ സാംസ്കാരിക ഗ്രാമം സംഘടിപ്പിച്ച അഞ്ചാമത് സെന്‍യാര്‍ മുത്തുവാരല്‍-മത്സ്യബന്ധന ചാമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീണു. 806 മത്സരാര്‍ഥികളും 67ടീമുകളുമായി എക്കാലത്തേയും മികച്ച ഫെസ്റ്റിവലാണ് കതാറയില്‍ അരങ്ങേറിയത്. കതാറ ബീച്ച് മുതല്‍ സീലൈനിലെ ഫശ്ത് അല്‍ ഹദീദ് വരെയുള്ള സമുദ്രത്തില്‍ നാലുനാള്‍ മത്സരത്തിനിറങ്ങിയവര്‍ തിരിച്ചത്തെിയപ്പോള്‍, സ്വീകരിക്കാനായി കതാറ ബീച്ചില്‍ പരമ്പരാഗത വേഷത്തില്‍ ആയിരങ്ങളാണത്തെിയത്. വന്‍ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിയാണ് പൈതൃകവും തനിമയും നിറഞ്ഞ അന്തരീക്ഷത്തില്‍ സെന്‍യാറിന് സമാപനമായത്. മുത്തുവാരല്‍, പ്രത്യേക മത്സ്യബന്ധനങ്ങളായ ഹദ്ദാഖ്, ലിഫാഹ് എന്നിങ്ങനെ പ്രധാനമായി മൂന്ന് ചാമ്പ്യന്‍ഷിപ്പുകളാണ് സെന്‍യാറില്‍ നടന്നത്. ഇവ കൂടാതെ വ്യക്തിഗത മുങ്ങലിലും ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിലും വാശിയേറിയ മത്സരമാണ് നടന്നത്.
മുത്തുവാരല്‍ മത്സരത്തില്‍ 4970 പവിഴപുറ്റുകള്‍ ശേഖരിച്ചെടുത്ത ഗൈസ് ടീം ഒന്നാം സ്ഥാനത്തത്തെിയപ്പോള്‍ 4385 മുത്തുകള്‍ നേടിയെടുത്ത ലഫാന്‍ ടീം രണ്ടാമതത്തെി. 3613 പവിഴപുറ്റുകളുമായി ജിനാന്‍ ടീം മൂന്നാം സ്ഥാനവും ഹനീന്‍ നാലാംസ്ഥാനവും നേടി. ഒന്നാമതത്തെിയ ടീം  നാല് ലക്ഷം റിയാല്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടും മൂന്നും നാലും ടീമുകള്‍ യഥാക്രമം മൂന്ന്, രണ്ട്, ഒന്ന് ലക്ഷം റിയാല്‍ സമ്മാനമായി നേടി. ലിഫാഹ് മത്സരത്തില്‍ പത്ത് സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഉംസാഹിം, അരീഖ്, ഫലാഹ്, ജര്‍യാന്‍, ഖോര്‍ അദീദ്, സിമൈസിമ, സുബാറ, ജനൂബ്, ദുബൈല്‍ എന്നീ ടീമുകള്‍ ഒന്ന് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹദ്ദാഖ് മത്സരത്തില്‍ അല്‍ വക്റ ടീം ഒന്നാമതത്തെിയപ്പോള്‍ നിഹാം, ജനൂബ്, മിഖ്ബാത്, സിര്‍ദാല്‍ എന്നിവര്‍ രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ബോട്ടുകള്‍ ഏകദേശം അഞ്ഞൂറ് ചതുരശ്ര കിലോമീറ്ററാണ് സഞ്ചരിച്ചത്. ഹദ്ദാഖ് മത്സരത്തില്‍ ഇതുവരെയായി പത്ത് ടണ്‍ മത്സ്യമാണ് പിടികൂടിയത്. ലിഫാഹ് മത്സരത്തില്‍ ഒന്നര ടണ്‍ മത്സ്യം പിടിച്ചു. മുത്തുവാരല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീം ജി.സി.സി മുത്തുവാരല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിനെ പ്രതിനിധീകരിക്കും. ഒന്നാം സ്ഥാനത്തത്തെിയ ടീം നേടിയതിന്‍െറ 20ശതമാനം പോലും നേടാത്ത ടീമുകളെ അടുത്ത വര്‍ഷത്തെ സെന്‍യാര്‍ ഫെസ്റ്റിവലില്‍ നിന്നും അയോഗ്യരാക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും കതാറ ജനറല്‍ ഡയറക്ടര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്റാഹിം അല്‍ സുലൈതി നന്ദി പറഞ്ഞു. പൂര്‍വികന്‍മാരുടെ ജീവിതമാണ് ഇതിലൂടെ അവര്‍ നമുക്ക് മുന്നില്‍ കാഴ്ച വെച്ചതെന്നും ഇതില്‍ പങ്കെടുത്തതിലൂടെ എല്ലാവരും വിജയികളായിരിക്കുന്നുവെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.