റയ്യാന്‍ സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു 

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ ചാമ്പ്യന്‍മാരായ റയ്യാന്‍ സ്പോര്‍ട്സ് ക്ളബിന്‍െറ പുതിയ സ്റ്റേഡിയം നിര്‍മാണം വിജയകരമായ പുരോഗതിയില്‍. അതേസമയം, പരിശീലന ഗ്രൗണ്ട് അടുത്ത സീസണില്‍ ക്ളബിനായി തുറന്നുകൊടുക്കും. 2022 ലോകകപ്പിനായുള്ള സ്റ്റേഡിയത്തിന്‍െറ നിര്‍മാണം 2019ല്‍ പൂര്‍ത്തിയാവും. ഇതുവരെ ക്ളബിന് പരിശീലനത്തിനായി  സ്റ്റേഡിയം നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍ഡ് ലെഗസി പ്രത്യേക പരിശീലന ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഫുട്ബാള്‍ സീസണിലേക്കുള്ള ഗ്രൗണ്ട് ആഗസ്തില്‍ കൈമാറാനാണ് ശ്രമിക്കുന്നതെന്നും അല്‍ റയ്യാന്‍ ക്ളബ് പ്രോജക്ട് മാനേജര്‍ അബ്ദുല്ല അല്‍ ഫെഹാനി പറഞ്ഞു. റയ്യാന്‍ സ്റ്റേഡിയം നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്ന സമയത്തും പരിശീലനം നടത്താന്‍ പ്രാപ്തമാണ് പുതിയ പരിശീലന ഗ്രൗണ്ട്. 
ക്ളബുമായി സംസാരിച്ചുവെന്നും ആവശ്യമായ കാര്യങ്ങള്‍ സജ്ജീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഡ്മിനിസട്രേഷന്‍ കെട്ടിടവും ആറ് പിച്ചുകളും ഒരു അത്ലറ്റിക് ട്രാക്കുമടങ്ങുന്നതായിരിക്കും ഇതെന്നും പ്രസ് റൂം അടങ്ങുന്നതായിരിക്കും ഡ്രെസ് ചെയ്ഞ്ച് ബില്‍ഡിങെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേയസമയം, പരിശീന ഗ്രൗണ്ടിന് സമീപത്ത് തന്നെയായി ലോകകപ്പിനായി നിര്‍മാണം നടക്കുന്ന റയ്യാന്‍ സ്റ്റേഡിയത്തിന്‍്റെ കുഴിയെടുക്കല്‍ പൂര്‍ത്തിയായി. സ്റ്റേഡിയത്തിന്‍െറ പ്രധാന കരാറുകാര്‍ നിര്‍മാണം ഏറ്റെടുക്കാനുള്ള അവസാന തയാറെടുപ്പിലാണ്. സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തിനായി ആറ് മീറ്ററോളം താഴ്ചയില്‍ കുഴിയെടുത്തതായും അടുത്ത് തന്നെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള ദുഖാന്‍ ഹൈവേ പദ്ധതിയും മെട്രോ പദ്ധതിയും സമാന്തരമായി നടക്കുന്നുണ്ടെന്നും പ്രോജക്ട് മാനേജര്‍ പറഞ്ഞു. 
ലോകകപ്പിനായി 40,000 ആളുകള്‍ക്ക് കളികാണാന്‍ സൗകര്യമുള്ള സ്റ്റേഡിയമാണ് റയ്യാനില്‍ നിര്‍മിക്കുന്നത്. 
ലോകകപ്പിന് ശേഷം സ്റ്റേഡിയത്തില്‍ 20,000 ഇരിപ്പിടങ്ങളാക്കി ചുരുക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.