ദോഹ: ഖത്തര്‍ ഫൗണ്ടേഷന്കീഴിലുള്ള എജുക്കേഷന്‍ സിറ്റിയിലേക്കുള്ള ആദ്യ ട്രാം രാജ്യത്തത്തെി. എജുക്കേഷന്‍ സിറ്റി പരിസ്ഥിതി സൗഹൃദ കേന്ദ്രമാക്കുന്നതിന്‍െറ ഭാഗമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാമുകള്‍ രാജ്യത്തത്തെിച്ചു. ദോഹ തുറമുഖത്തത്തെിയ ട്രാമിന് ഖത്തര്‍ ഫൗണ്ടേഷന്‍ കാപിറ്റല്‍ പ്രോജക്ട്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് എ. അബൂഗസ്ല, സീനിയര്‍ എം.ഇ.പി പ്രോജക്ട് എന്‍ജിനീയര്‍ ഇബ്രാഹീം എഫ്. അല്‍ ഹൈദോസ്, പ്രോജക്ട് മാനേജര്‍ മുഹമ്മദ് ഐ. അല്‍ മര്‍സൂഖി തുടങ്ങിയവര്‍ ചേര്‍ന്ന് വരവേല്‍പ്പ് നല്‍കി. അറുപത് സീറ്റുകളോട് കൂടിയ ഒരു ട്രാമില്‍ 234 പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ ശരാശരി 3,000 പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ എജുക്കേഷന്‍ സിറ്റിയില്‍ സജ്ജീകരിക്കുന്ന 19 ട്രാമുകള്‍ക്ക് കഴിയും. നാല് മിനുട്ട് ഇടവേളകളില്‍ ട്രാം പുറപ്പെടും. 11.5 കിലോ മീറ്റര്‍ പാതയില്‍ 24 ട്രാം സ്റ്റേഷനുകളാണുളളത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദോഹ മെട്രോയുമായി ട്രാം സര്‍വീസ് ബന്ധിപ്പിക്കും. ആദ്യ ട്രാം ജര്‍മനിയിലെ ബ്രമര്‍ഹാവന്‍ തുറമുഖത്ത് നിന്നാണ് ദോഹയിലത്തെിയത്. 19 ട്രാമുകളാണ് സീമന്‍സിന്‍െറ വിയന്ന പ്ളാന്‍റില്‍ നിര്‍മിക്കുന്നത്. സമീപത്തുള്ള റെയില്‍ ടെക് കേന്ദ്രത്തില്‍ പരീക്ഷണ ഓട്ടവും അര്‍സെനല്‍ കൈ്ളമറ്റ് ചേംബറില്‍ ശീതീകരണ പരീക്ഷണവും പൂര്‍ത്തിയാക്കിയ ആദ്യ ട്രാമാണ് ഇപ്പോള്‍ എത്തിയത്. ജൂലൈ അവസാനമാണ് ബ്രമര്‍ഹാവനില്‍ നിന്ന് ഇവ നോര്‍ത്ത് സീയിലൂടെ യാത്ര തിരിച്ചത്. മൂന്നും കംപാര്‍ട്ട്മെന്‍റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ട്രാമിന് 27.7 മീറ്റര്‍ നീളവും 2.55 മീറ്റര്‍ വീതിയുമുണ്ട്. അടുത്ത വര്‍ഷമാദ്യം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ട്രാം സര്‍വീസ് ഖത്തറിലെ ആദ്യ റയില്‍വേ സംവിധാനമാകും. ട്രാം സര്‍വീസിനായി നിര്‍മിക്കുന്ന സ്റ്റേഷനുകളും ട്രാക്കുകളും അന്തിമഘട്ടത്തിലാണ്. പാര്‍ക്കിങ് സ്ഥലങ്ങളിലാണ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. ഒരു ട്രാമില്‍ മൂന്നു ഭാഗങ്ങളിലായി 60 സീറ്റുകളാണുണ്ടാകുക. 170ലേറെ പേര്‍ക്ക് നിന്നു യാത്ര ചെയ്യാം. ആകെ 230 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയും.
40 കിലോമീറ്റര്‍ വേഗത്തിലാണ് ട്രാം സഞ്ചരിക്കുക. തിരക്കുള്ള സമയങ്ങളില്‍ 16 ട്രാമുകള്‍ വരെ സര്‍വീസിലുണ്ടാകും. എജുക്കേഷന്‍ സിറ്റിയിലെ തെക്കും വടക്കുമുള്ള സര്‍വകലാശാലകളും അഡ്മിനിസ്ട്രറ്റീവ് കെട്ടിടങ്ങളും ഹോസ്റ്റലുകളും ട്രാം സര്‍വീസ് വഴി ബന്ധിപ്പിക്കും. ട്രാമില്‍ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ക്ക് ഉപയോഗിക്കാനായി ഇലക്ട്രിക് സൈക്കിളും ഒരുക്കും. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിന്‍െറ ഭാഗത്താണ് ദോഹ മെട്രോയുമായി ട്രാം സര്‍വീസ് ബന്ധിപ്പിക്കുക. 11.5 കിലോമീറ്റര്‍ ട്രാക്കില്‍ ഒരു കിലോമീറ്റര്‍ ഒഴിച്ചുള്ളവ തറ നിരപ്പിലാണ്. ഖത്തര്‍ ഫൗണ്ടേഷന്‍ കാമ്പസിലെ ട്രാക്കെല്ലാം തറനിരപ്പിലാണ്. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിനെയും സിദ്റ മെഡിക്കല്‍ സെന്‍ററിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു കിലോമീറ്റര്‍ തറനിരപ്പിന് മുകളിലൂടെയാണ് പോകുക. ഇവിടെ രണ്ടു സ്റ്റേഷനുമുണ്ടാകും. ദുഖാന്‍ ഹൈവേയുടെ ഇരുവശത്തുമുള്ള കാമ്പസുകളെ ബന്ധിപ്പിച്ച് ടണലുമുണ്ടാകും. ഒരോ സ്റ്റേഷനിലും എത്തുമ്പോള്‍ ചാര്‍ജ് ചെയ്യുകയും അവിടെ നിന്ന് അടുത്ത സ്റ്റേഷന്‍ വരെ ഈ ചാര്‍ജില്‍ ഓടാനുമാണ് പദ്ധതി. ട്രാമിന്‍െറ മുകളില്‍ സ്ഥാപിക്കുന്ന ബാറ്ററി സംവിധാനം വഴിയാണ് ഒരോ സ്റ്റേഷനിലും ചാര്‍ജ് ചെയ്യുക. 20 സെക്കന്‍ഡ് കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. ഇതിനായി സീമന്‍സ് വികസിപ്പിച്ചെടുത്ത സിട്രാസ് ഹൈബ്രിഡ് എനര്‍ജി സ്റ്റോറേജ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഖത്തറിലെ കടുത്ത ചൂടും ഹ്യുമിഡിറ്റിയും നേരിടാന്‍ തക്ക ശേഷിയുള്ളതാണ് ട്രാമുകള്‍. കൈ്ളമറ്റ് ചേംബറിനുള്ളില്‍ ഖത്തറിന്‍െറ വേനല്‍ക്കാലത്തെ താപനില സൃഷ്ടിച്ച് പരീക്ഷണം നടത്തി ഇക്കാര്യം കമ്പനി ഉറപ്പാക്കിയിരുന്നു. ട്രാമിനുള്ളില്‍ താപനില 25 ഡ്രിഗ്രിയില്‍ താഴെയാക്കാന്‍ ഉയര്‍ന്ന ശേഷിയുള്ള എസി സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. കടുത്ത വെയിലില്‍ നിന്ന് ട്രാമിനെ സംരക്ഷിക്കാനായി ട്രാമിന്‍്റെ മുകളില്‍ പ്രത്യേക സണ്‍ ഷേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.